Follow KVARTHA on Google news Follow Us!
ad

കബറടക്കാന്‍ കൊണ്ടുവന്ന നവജാതശിശുവിന് കുളിപ്പിക്കുന്നതിനിടെ ജീവന്‍

കബറടക്കാന്‍ കൊണ്ടുവന്ന നവജാതശിശുവിന് കുളിപ്പിക്കുന്നതിനിടെ ജീവന്റെKozhikode, News, hospital, Treatment, Doctor, Kerala,
കോഴിക്കോട്: (www.kvartha.com 20.09.2017) കബറടക്കാന്‍ കൊണ്ടുവന്ന നവജാതശിശുവിന് കുളിപ്പിക്കുന്നതിനിടെ ജീവന്റെ തുടിപ്പുണ്ടായതായി ബന്ധുക്കള്‍. ഇതോടെ അടക്കം ചെയ്യാതെ കുട്ടിയെ ആശുപത്രിയിലേക്ക് തിരികെ കൊണ്ടുപോയി. ഇപ്പോള്‍ കുഞ്ഞ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്.

നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍മാര്‍ മരിച്ചെന്ന് വിധിയെഴുതിയ 22 ആഴ്ച പ്രായമുള്ള, മാസം തികയാതെ പ്രസവിച്ച ആണ്‍കുഞ്ഞിലാണ് ജീവന്റെ തുടിപ്പുകള്‍ കണ്ടത്.

Miracle rebirth of newborn baby, Kozhikode, News, Hospital, Treatment, Doctor, Kerala

കണ്ണംപറമ്പ് ശ്മശാനപ്പള്ളിക്കു സമീപത്തുള്ള മുറിയില്‍ കുളിപ്പിക്കാന്‍ കിടത്തിയ കുട്ടിയുടെ തലയില്‍ തൊട്ടപ്പോള്‍ ശരീരമാകെ അനങ്ങിയതായി ബന്ധുക്കള്‍ പറയുന്നു. കുളിപ്പിക്കാന്‍ കൊണ്ടുപോകുമ്പോള്‍ത്തന്നെ ബന്ധു സംശയം പ്രകടിപ്പിച്ചിരുന്നു.

പ്രസവവേദനയെത്തുടര്‍ന്ന് പേരാമ്പ്ര സ്വദേശിനിയെ ചൊവ്വാഴ്ചയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുവന്നത്. പ്രസവിച്ചപ്പോള്‍ കുട്ടി മരിച്ചെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

കുട്ടിക്ക് 'സസ്‌പെന്റഡ് ആനിമേഷന്‍' എന്ന മരണതുല്യമായ അബോധാവസ്ഥയാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇങ്ങനെ സംഭവിക്കുമ്പോള്‍ ശ്വസനവും മിടിപ്പും ഉണ്ടാവില്ല. ഇതോടെയാണ് കുഞ്ഞ് മരിച്ചുവെന്ന് തെറ്റിദ്ധരിച്ചത്.

Also Read:
പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് 14 പവന്‍ സ്വര്‍ണം കൊള്ളയടിച്ച കേസില്‍ ഒളിവില്‍ പോയ പ്രതി രണ്ടുവര്‍ഷത്തിന് ശേഷം പിടിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Miracle rebirth of newborn baby, Kozhikode, News, Hospital, Treatment, Doctor, Kerala.