Follow KVARTHA on Google news Follow Us!
ad

രാജേഷിന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയം തന്നെയെന്ന് എഫ് ഐ ആര്‍; അറസ്റ്റിലായ 7 പേരും സി പി എം പ്രവര്‍ത്തകര്‍, മണികുട്ടന്‍ ഡി വൈ എഫ് ഐ യൂണിറ്റ് വൈസ് പ്രസിഡന്റ്

ആര്‍.എസ്.എസ് കാര്യവാഹക് ശ്രീകാര്യം കല്ലമ്പള്ളി വിനായക നഗര്‍ കുന്നില്‍ വീട്ടില്‍ രാജേഷിനെThiruvananthapuram, News, Arrest, FIR, Police, Conspiracy, DYFI, Crime, Politics, Kerala,
തിരുവനന്തപുരം: (www.kvartha.com 31.07.2017) ആര്‍.എസ്.എസ് കാര്യവാഹക് ശ്രീകാര്യം കല്ലമ്പള്ളി വിനായക നഗര്‍ കുന്നില്‍ വീട്ടില്‍ രാജേഷിനെ (34) ശനിയാഴ്ച രാത്രി മൃഗീയമായി കൊലപ്പെടുത്തിയ കേസില്‍ ഏഴു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. രാജേഷിന്റെ മരണം രാഷ്ട്രീയ കൊലപാതകമാണെന്നും കൊലയ്ക്ക് പിന്നില്‍ ദിവസങ്ങള്‍ നീണ്ടു നിന്ന രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും, പ്രാദേശിക തലത്തിലുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കൃത്യത്തിനു പിന്നിലെന്നും ഞായറാഴ്ച രാത്രി തയ്യാറാക്കിയ പോലീസിന്റെ എഫ് ഐ ആറില്‍ പറയുന്നു. അതേസമയം കൊലയ്ക്ക് പിന്നിലെ ഗൂഢാലോചനയെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

കൊലയ്ക്ക് ശേഷം കാട്ടാക്കടയിലേയ്ക്ക് മുങ്ങിയ പ്രതികളെ പുലിപ്പാറയിലെ റബ്ബര്‍ തോട്ടത്തില്‍ വച്ചാണ് പോലീസ് പിടികൂടി അറസ്റ്റ് ചെയ്തത്. മുഖ്യപ്രതിയും ആസൂത്രകനുമായ കരുമ്പുക്കോണം കോളനിയിലെ മണിക്കുട്ടന്‍, വിജിത്ത്, എബി, വിപിന്‍, ഷൈജു, മോനി, സാജു, അരുണ്‍, ഗിരീഷ്, മനോജ്, രാജേഷ്, മഹേഷ് , പ്രമോദ് എന്നിവരാണ് പിടിയിലായത്. എല്ലാവരും സി.പി.എം പ്രവര്‍ത്തകരാണെന്നും  ഡി.വൈ.എഫ്.ഐയുടെ യൂണിറ്റ് വൈസ് പ്രസിഡന്റാണ് താനെന്ന് മണിക്കുട്ടന്‍ പോലീസിന് മൊഴിനല്‍കിയതായും കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്തു.

7 arrested for Rajesh's murder, Thiruvananthapuram, News, Arrest, FIR, Police, Conspiracy, DYFI, Crime, Politics, Kerala

പ്രതികളെ തിങ്കളാഴ്ച വൈകുന്നേരം കോടതിയില്‍ ഹാജരാക്കും. അതേസമയം സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തലസ്ഥാന നഗരത്തില്‍ ഉള്‍പ്പെടെ, പോലീസ് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി. പോലീസിന്റെ ഗുണ്ടാ സ്‌ക്വാഡും തിങ്കളാഴ്ച മുതല്‍ സജീവമാകും. കൊലപാതകത്തില്‍ പ്രതികളെ സഹായിച്ചതായി കരുതുന്ന മറ്റ് മൂന്നു പേരെ ചോദ്യം ചെയ്ത് വരികയാണ്. ഇവരുടെ പങ്ക് വ്യക്തമായാല്‍ അറസ്റ്റ് രേഖപ്പെടുത്താനാണ് പോലീസിന്റെ തീരുമാനം.

Also Read:
ഹര്‍ത്താലിനിടയിലെ അക്രമം; ബി ജെ പി ജില്ലാ നേതാക്കളടക്കം 200 പേര്‍ക്കെതിരെ കേസ്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 7 arrested for Rajesh's murder, Thiruvananthapuram, News, Arrest, FIR, Police, Conspiracy, DYFI, Crime, Politics, Kerala.