മുംബൈ: (www.kvartha.com 28.05.2017) മോഷ്ടാവായ ഭർത്താവിനെ തേടി പോലീസ് നിരന്തരം വീട്ടിലെത്തുന്നതിൽ മനംമടുത്ത് ഭാര്യയുടെ കടുംകൈ. കള്ളനായ ഭർത്താവിനെ പിടികൂടാൻ പോലീസിനൊപ്പം കെണിയൊരുക്കുകയും ഭർത്താവ് പിടിയിലാവുകയും ചെയ്തു.
ഷാമു നയീം അൻസാരിയാണ് പോലീസ് പിടിയിലായത്. ഭവനഭേദനവും മൊബൈൽ മോഷണവുമൊക്കെയാണ് ഷാമു നയീമിൻറെ പണി. അടുത്തിടെ മൊബൈൽ ഫോൺ മോഷണ കേസുമായി ബന്ധപ്പെട്ട് പോലീസ് വീട്ടിലെത്തിയപ്പോഴാണ് ഭാര്യയുടെ തീരുമാനം. ഭർത്താവിനെ പിടിക്കാൻ സഹായിക്കാമെന്നും കെണിയൊരുക്കാമെന്നും പോലീസിനോട് പറഞ്ഞു.
ഒരിക്കലെങ്കിലും പിടിക്കപ്പെട്ട് ജയിലിൽ പോയാൽ ഭർത്താവ് ശരിയാവുമെന്ന പ്രതീക്ഷയിലായിരുന്നു ഭാര്യയുടെ നടപടി. പോലീസ് രഹസ്യമായി നിൽക്കുന്ന ഇടത്തേക്ക് ഷാമുവിനെ വിളിച്ചുവരുത്തുകയായിരുന്നു. ഉടൻ തന്നെ പോലീസ് ഇയാളെ പിടികൂടുകയും ചെയ്തു. അതേസമയം, സംഭവ സ്ഥലത്ത് പൊലീസ് യുവതിയെ എത്തിക്കാതിരിക്കാനും ശ്രദ്ധിച്ചു. ഭാര്യയാണ് കെണിക്ക് പിന്നിലെന്ന് അറിയാതിരിക്കാനായിരുന്നു ഇത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: Fed up of the police barging into her house every other day looking for her housebreaking husband, a woman from Malvani conspired with them and got the man arrested.