Follow KVARTHA on Google news Follow Us!
ad

ജേക്കബ് തോമസിനെ വിജലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും നീക്കി, പകരം ചുമതല ഡി ജി പി ലോക്‌നാഥ് ബെഹ്‌റയ്ക്ക്

ജേക്കബ് തോമസിനെ വിജലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും നീക്കി. ഡി ജി പി ലോക്‌നാഥ് ബെഹ്‌റയ്ക്കാണ് പകരം ചുമതല. ജേക്കബ് തോമസിന്റെ ഒരു മാസത്തെ Thiruvananthapuram, Vigilance, Kerala, Trending, Government, Jacob Thomas
തിരുവനന്തപുരം: (www.kvartha.com 31.03.2017) ജേക്കബ് തോമസിനെ വിജലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും നീക്കി. ഡി ജി പി ലോക്‌നാഥ് ബെഹ്‌റയ്ക്കാണ് പകരം ചുമതല. ജേക്കബ് തോമസിന്റെ ഒരു മാസത്തെ അവധി അപേക്ഷ സ്വീകരിച്ചാണ് സര്‍ക്കാര്‍ നടപടി. അതേസമയം നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ ജേക്കബ് തോമസിനോട് മുഖ്യമന്ത്രി തന്നെ ആവശ്യപ്പെട്ടെന്നാണ് വിവരം.

മുന്‍ മന്ത്രി ഇ പി ജയരാജന്‍ ഒന്നാം പ്രതിയായ ബന്ധുനിയമന കേസ്, ടി പി ദാസന്‍ ഉള്‍പെട്ട സ്‌പോര്‍ട്‌സ് ലോട്ടറി കേസ്, മുന്‍ ധനമന്ത്രി കെ എം മാണി ഉള്‍പെട്ട ബാറ്ററി, ബാര്‍ കേസുകള്‍ എന്നിവയാണ് ജേക്കബ് തോമസിന് പുറത്തേക്കുള്ള വഴിയൊരുക്കിയത്. ബന്ധുനിയമനം, ബാര്‍ കോഴ, ലാവലിന്‍ തുടങ്ങിയ കേസുകള്‍ പരിഗണിക്കുന്ന ജസ്റ്റിസ് ഉബൈദിന്റെ ബെഞ്ച് വിജിലന്‍സ് ഡയറക്ടറെ മാറ്റാത്തതെന്തെന്ന് കഴിഞ്ഞ ദിവസം വാക്കാല്‍ ചോദിച്ചിരുന്നു.

ജിഷ വധക്കേസില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന് കഴിഞ്ഞ ദിവസം വിജിലന്‍സ് ഡയറക്ടര്‍ റിപോര്‍ട്ട് നല്‍കിയിരുന്നു. ഇതുകൂടാതെ വിജലന്‍സ് ഡയറക്ടറുടെ നീക്കങ്ങളെല്ലാം സര്‍ക്കാറിനെതിരാണെന്ന വിലയിരുത്തലും സി പി എമ്മിനകത്തുണ്ടായിരുന്നു. ഇതോടെയാണ് അദ്ദേഹത്തെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും നീക്കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: Thiruvananthapuram, Vigilance, Kerala, Trending, Government, Jacob Thomas.