Follow KVARTHA on Google news Follow Us!
ad

കനാലിലേക്ക് ബസ് മറിഞ്ഞ് 8 പേർ മരിച്ചു 30 ഓളം പേർക്ക് പരിക്ക്

ആന്ധ്രാപ്രദേശിൽ സ്വകാര്യ ബസ് കനാലിലേക്ക് മറിഞ്ഞ് എട്ടു പേർ മരിക്കുകയും 30 Eight people have died and over 30 others are injured after a private bus going from Bhubaneswar
വിജയവാഡ: (www.kvartha.com 28.02.2017) ആന്ധ്രാപ്രദേശിൽ സ്വകാര്യ ബസ് കനാലിലേക്ക് മറിഞ്ഞ് എട്ടു പേർ മരിക്കുകയും 30 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹൈദരാബാദ് വിജയവാഡ ദേശീയ പാതയിൽ കൃഷ്ണ ജില്ലക്ക് സമീപം മുല്ലപ്പെടുവിൽ ചൊവ്വാഴ്ച രാവിലെ 5.30 നായിരുന്നു സംഭവം.

അമിതവേഗതയിലായിരുന്ന ബസ് കനാലിന്റെ ഇരുവശങ്ങളിലുമായി കെട്ടിപ്പൊക്കിയ കൈവരികൾ തകർത്ത ശേഷം കനാലിലേക്ക് വീഴുകയായിരുന്നു. അതിരാവിലെയായതിനാൽ തന്നെ ഡ്രൈവർ ഉറങ്ങിപോയതാവാമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
8 Dead, 30 Injured After Bus Plunges Into River In Andhra Pradesh. Eight people have died and over 30 others are injured after a private bus going from Bhubaneswar to Hyderabad fell into a river near Vijayawada in Andhra Pradesh early morning today.

അതേസമയം ബസിന്റെ ബ്രേക്ക് പോയതാവാനുള്ള സാധ്യതയുമുണ്ടെന്ന് സംസാരമുണ്ട്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരെ നാട്ടുകാരും പോലീസും ചേർന്ന് നന്ദിഗാമ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ 10 പേരുടെ നില അതീവ ഗുരുതരമാണ്.


ഒഡീഷയിൽ നിന്ന് തെലുങ്കാന വരെയുള്ള 1000 കിലോമീറ്റർ ഓടാനുള്ള ബസ് വിജയവാഡയിൽ നിന്ന് പുതിയ ഡ്രൈവർ മാറിയ ശേഷമാണ് അപകടത്തിൽ പെടുന്നത്. തെലുങ്കുദേശം പാർട്ടി എം പി യുടെ ഉടമസ്ഥതയിലുള്ളതാണ് ബസ് എന്ന് സൂചനയുണ്ട്.


Image Credit- NDTV

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: 8 Dead, 30 Injured After Bus Plunges Into River In Andhra Pradesh. Eight people have died and over 30 others are injured after a private bus going from Bhubaneswar to Hyderabad fell into a river near Vijayawada in Andhra Pradesh early morning today.