Follow KVARTHA on Google news Follow Us!
ad

ദമാമില്‍ നീന്തല്‍ക്കുളത്തില്‍ വീണ് മലയാളി സഹോദരങ്ങളടക്കം മൂന്നു കുട്ടികള്‍ മുങ്ങി മരിച്ചു

സൗദി അറേബ്യയിലെ ദമാമില്‍ നീന്തല്‍ക്കുളത്തില്‍ വീണ് മലയാളി സഹോദരങ്ങളടക്കം മൂന്നുSaudi Arabia, hospital, Dead Body, Kollam, Rain, Gulf,
ദമാം : (www.kvartha.com 28.02.2017) സൗദി അറേബ്യയിലെ ദമാമില്‍ നീന്തല്‍ക്കുളത്തില്‍ വീണ് മലയാളി സഹോദരങ്ങളടക്കം മൂന്നു കുട്ടികള്‍ മുങ്ങി മരിച്ചു. തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം. കൊല്ലം കരുനാഗപ്പള്ളി പടനായര്‍കുളങ്ങര നായ്ക്കാന്റയ്യത്ത് വീട്ടില്‍ നവാസ് ബഷീര്‍- സൗമി ദമ്പതികളുടെ മക്കളായ സഫ്വാന്‍ (ആറ്), സൗഫാന്‍ (നാല്) എന്നിവരും ഗുജറാത്തി ബാലനുമാണ് മരിച്ചത്.
3 child died drowned at pond in Dammam, Saudi Arabia, hospital, Dead Body, Kollam, Rain, Gulf.

ദമാമിലെ ഫസ്റ്റ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ ഇവര്‍ താമസിക്കുന്ന കോമ്പൗണ്ടിലെ സ്വിമ്മിങ് പൂളിലായിരുന്നു അപകടം. ദീര്‍ഘകാലമായി പ്രവര്‍ത്തന രഹിതമായിക്കിടന്നിരുന്ന സ്വിമ്മിങ് പൂളില്‍ കഴിഞ്ഞയാഴ്ച പെയ്ത കനത്ത മഴയെ തുടര്‍ന്ന് വെള്ളം നിറഞ്ഞിരുന്നു. ഇതു കാണാനെത്തിയ കുട്ടികളാണ് അപകടത്തില്‍പെട്ടത്. ആദ്യം സൗഫാനാണ് അബന്ധത്തില്‍ കാല്‍വഴുതി വെള്ളത്തില്‍ വീണത്.
സൗഫാനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സഫ്വാനും ഗുജറാത്തി ബാലനും സ്വിമ്മിംഗ് പൂളില്‍ വീഴുകയായിരുന്നു. ഇതോടെ അവിടെയുണ്ടായിരുന്ന മറ്റു കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ ആളുകള്‍ കുട്ടികളെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

3 child died drowned at pond in Dammam, Saudi Arabia, hospital, Dead Body, Kollam, Rain, Gulf

ദമാം ഇന്ത്യന്‍ സ്‌കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സഫ്വാന്‍. ഇതേ സ്‌കൂളില്‍ തന്നെ എല്‍കെജി വിദ്യാര്‍ത്ഥിയാണ് സൗഫാന്‍. മൃതദേഹം ദമാം അല്‍മന ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ദമാം ബേസിക് കെമിക്കല്‍ ഇന്‍ഡസ്ട്രീസില്‍ ഉദ്യോഗസ്ഥനാണ് നവാസ്. ആലപ്പുഴ നൂറനാട് സ്വദേശിയാണ് സൗമി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

Also Read:

സ്‌കൂള്‍ പാചകപ്പുരക്ക് തീപിടിച്ചു; കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞിക്കായി സൂക്ഷിച്ച അരിയും മറ്റു സാധനങ്ങളും കത്തിനശിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: 3 child died drowned at pond in Dammam, Saudi Arabia, hospital, Dead Body, Kollam, Rain, Gulf.