Follow KVARTHA on Google news Follow Us!
ad

ബിജെപിയും എസ്ജിപിഐയും പരസ്പരം ബദലോ? ദേശീയ ദിനപത്രത്തിലെ വാര്‍ത്തയ്ക്ക് നേതാക്കളുടെ വിയോജിപ്പ്

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇപ്പോഴേ തയ്യാറെടുത്ത് കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ Thiruvananthapuram, Lok Sabha, Election, Kozhikode, Politics, Report, Media, Kerala,
തിരുവനന്തപുരം: (www.kvartha.com 01.10.2016) ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇപ്പോഴേ തയ്യാറെടുത്ത് കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ ഒരുങ്ങുന്ന ബിജെപിക്ക് ബദല്‍നീക്കവുമായി എസ്ഡിപിഐയും പോപ്പുലര്‍ഫ്രണ്ടും എന്ന് വാര്‍ത്ത. എന്നാല്‍ ബിജെപിക്കും മറുപക്ഷത്തിനും ഇത് രസിച്ചിട്ടില്ല. നുണയാണ് പ്രചരിപ്പിക്കുന്നത് എന്നാണ് വാദം. രണ്ടുകൂട്ടരും രണ്ടുതരത്തിലാണ് വിശദീകരിക്കുന്നതെന്നു മാത്രം.

വെള്ളിയാഴ്ച പ്രമുഖ േേദശീയ ദിനപത്രത്തിലാണ് ഇതുസംബന്ധിച്ച വാര്‍ത്ത വന്നത്. കോഴിക്കോട്ട് നടന്ന ദേശീയ കൗണ്‍സിലില്‍ നിന്ന് ഊര്‍ജംകൊണ്ട് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മികച്ച വിജയം ഉറപ്പാക്കാന്‍ ബിജെപി ഇപ്പോള്‍ത്തന്നെ ശ്രമം തുടങ്ങി എന്നും അതിനെ പ്രതിരോധിക്കാന്‍ അവരുടെ രാഷ്ട്രീയ പ്രതിയോഗികളായ എസ്ഡിപിഐ, പോപ്പുലര്‍ഫ്രണ്ട് എന്നിവ ബദല്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി എന്നുമായിരുന്നു വാര്‍ത്ത. എസ്ഡിപിഐ,. പിഎഫ്‌ഐ നേതൃത്വം തുറന്നു സമ്മതിക്കുന്നില്ലെങ്കിലും അതൊരു വസ്തുതയാണ് എന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് വിജയം ഉറപ്പാക്കാനുള്ള ഊര്‍ജം ദേശീയ
കൗണ്‍സിലില്‍ നിന്നു ലഭിച്ചു എന്ന് ബിജെപി സമ്മതിക്കുന്നു. പക്ഷേ, ദേശീയ കൗണ്‍സില്‍ യോഗത്തെയും അതിന്റെ രാഷ്ട്രീയ പ്രാധാന്യത്തെയും തെരഞ്ഞെടുപ്പിലേക്കും കേരളത്തിലെ വിജയത്തിലേക്കും മാത്രമായി ചുരുക്കിക്കാണിക്കുന്നതില്‍ പാര്‍ട്ടി നേതൃത്വത്തിനു യോജിപ്പുമില്ല. അതിനേക്കാള്‍ വിയോജിപ്പുള്ളത് ബിജെപിയുടെ രാഷ്ട്രീയ പ്രതിയോഗികള്‍ എസ്ഡിപിഐയും പിഎഫ്‌ഐയും ആണ് എന്ന് പറയുന്നതിലാണ്.
SDPI campaign against  BJP'S Kerala ajenda?, Thiruvananthapuram, Lok Sabha, Election, Kozhikode, Politics, Report, Media, Kerala
ഈ സംഘടനകള്‍ തീവ്രവാദ സ്വഭാവമുള്ളവയാണെന്നും രഷ്ട്രീയമായോ സംഘടനാപരമായോ ബിജെപിക്ക് ബദല്‍ അല്ലെന്നും നേതാക്കള്‍ വാദിക്കുന്നു. അവര്‍ നേരത്തേതന്നെ ബിജെപി വിരുദ്ധരാണ്. ഇപ്പോള്‍ പുതുതായി പാര്‍ട്ടിക്കെതിരെ പ്രചാരണം തുടങ്ങിയതുമല്ല എന്ന് പ്രമുഖ ബിജെപി നേതാവ് കെവാര്‍ത്തയോട് പറഞ്ഞു.

അതേസമയം, എസ്ഡിപിഐ, പിഎഫ്‌ഐ നേതൃത്വവും മറ്റൊരു വിധത്തില്‍ പറയുന്നത് ഇതുതന്നെയാണ്. തങ്ങള്‍ ബിജെപിയെ പ്രതിയോഗിയായി കണ്ടല്ല രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. ഫാസിസ്്റ്റ്, ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്യുന്നു എന്നതുകൊണ്ട് അവരെ തങ്ങള്‍ നഖശിഖാന്തം എതിര്‍ത്തുകൊണ്ടേയിരിക്കുകയാണ്. എന്നാല്‍ ബിജെപിയെ എതിര്‍ക്കാനല്ല തങ്ങള്‍ പാര്‍ട്ടിയുണ്ടാക്കിയത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കും നിലനില്‍പ്പിനും വേണ്ടി പൊരുതാനാണ്.

ആ അവകാശങ്ങള്‍ ഹനിക്കാന്‍ കൂട്ടുനില്‍ക്കുന്നവരൊക്കെ ഞങ്ങളുടെ എതിര്‍പക്ഷത്താണ്. എസ്ഡിപിഐയുടെ ഉന്നത നേതാവ് വിശദീകരിച്ചു. കേരളത്തില്‍ ബിജെപിക്ക് കൂടുതല്‍ തെരഞ്ഞെടുപ്പു വിജയങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ തുടര്‍ന്നും ശ്രമിക്കുമെന്നും അത് മാത്രമല്ല തങ്ങളുടെ അജണ്ട എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

അതിനിടെ, അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ ജയിപ്പിക്കാതിരിക്കാന്‍ കൂട്ടായി ശ്രമിക്കേണ്ടത് മതേതര രാഷ്ട്രീയ പാര്‍ട്ടികളാണെന്നും മതരാഷ്ട്രീയ പാര്‍ട്ടികളെ അതിന് അനുവദിച്ചാല്‍ സാമുദായികമായി വിവിധ വിഭാഗങ്ങളുടെ പോരായി അത് മാറുമെന്നുമാണ് വിവിധ സാമൂഹിക ചിന്തകരുടെ നിരീക്ഷണം. അതും ദേശീയ ദിനപത്രത്തിലെ റിപ്പോര്‍ട്ടില്‍ത്തന്നെ ഉള്‍പ്പെടുത്തിയിരുന്നു.

Keywords: SDPI campaign against  BJP'S Kerala ajenda?, Thiruvananthapuram, Lok Sabha, Election, Kozhikode, Politics, Report, Media, Kerala.