ലക്നൗ: (www.kvartha.com 30.08.2016) ഉത്തരേന്ത്യയില്‍ ദുരന്തവാര്‍ത്ത ആവര്‍ത്തിക്കുന്നു. ഉത്തര്‍പ്രദേശില്‍ ഡോക്ടര്‍മാര്‍ ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്ന് പനി ബാധിച്ച പന്ത്രണ്ടു വയസുകാരന് പിതാവിന്റെ തോളില്‍ കിടന്നു മരിച്ചു. ജീവന് രക്ഷിക്കാന്‍ മകനെയും തോളിലിട്ട് അടുത്ത ആശുപത്രിയിലേക്ക് ഓടുകയായിരുന്നു നിര്‍ഭാഗ്യവാനായ ആ പിതാവ്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഒഡിഷയിലെയും മദ്ധ്യപ്രദേശിലെയും നാട്ടിന്‍പുറങ്ങളില്‍ വസിക്കുന്നവര്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്ന കാഴ്ചകള്‍ വാര്‍ത്തയായിരുന്നു. ഒഡിഷയില്‍ ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ ഭാര്യയുടെ മൃതദേഹവും ചുമന്ന് മകള്‍ക്കൊപ്പം 12 കിലോമീറ്ററോളം നടന്നയാള്‍ക്കും അമ്മയുടെ ശരീരം ഒടിച്ചു മടക്കുന്നത് നോക്കി നിക്കേണ്ടി വന്ന മകനും പിന്നാലെ മദ്ധ്യപ്രദേശില്‍ ഗര്‍ഭിണിയായ പെണ്‍കുട്ടിക്ക് ആശുപത്രിലെത്താന്‍ ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് പിതാവിനൊപ്പം സൈക്കിളില്‍ പോകേണ്ട ഗതികേടും ഉണ്ടായിരുന്നു. അതിനു പിന്നാലെയാണ് ഉത്തര്‍പ്രദേശില്‍ ഡോക്ടര്‍മാര്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് 12 വയസുകാരന് പിതാവിന്റെ തോളില്‍ കിടന്ന് മരിച്ച വാര്‍ത്തയും വന്നിരിക്കുന്നത്.
കടുത്ത പനി ബാധിച്ച മകന് ആന്‍ഷിനെ തോളിലെടുത്താണ് പിതാവ് സുനില്‍ കുമാര്‍ ലാലാ ലജ്പത് റായ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ എത്തിയത്. എന്നാല്‍ കുട്ടി അപകടാവസ്ഥയിലാണെന്നറിഞ്ഞിട്ടും ചികിത്സ നല്കാന് ആശുപത്രി അധികൃതര്‍ തയ്യാറായില്ല. ഡോക്ടര്‍മാരോട് കേണപേക്ഷിച്ചിട്ടും അവഗണനയായിരുന്നു ഫലം.
കടുത്ത പനി ബാധിച്ച മകന് ആന്‍ഷിനെ തോളിലെടുത്താണ് പിതാവ് സുനില്‍ കുമാര്‍ ലാലാ ലജ്പത് റായ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ എത്തിയത്. എന്നാല്‍ കുട്ടി അപകടാവസ്ഥയിലാണെന്നറിഞ്ഞിട്ടും ചികിത്സ നല്കാന് ആശുപത്രി അധികൃതര്‍ തയ്യാറായില്ല. ഡോക്ടര്‍മാരോട് കേണപേക്ഷിച്ചിട്ടും അവഗണനയായിരുന്നു ഫലം.
ഇതോടെ നിരാശനായ പിതാവ് മകന്റെ ജീവന് രക്ഷിക്കാന്‍ കുറച്ചു ദൂരെയുള്ള കുട്ടികളുടെ മെഡിക്കല്‍ സെന്ററിലേക്ക് മകനെയും തോളിലിട്ട് ഓടി. ആംബുലന്‍സോ മറ്റേതെങ്കിലും വാഹനമോ ആശുപത്രി അധികൃതര്‍ നല്‍കിയില്ല. ഇതിനിടെ കുട്ടി മരിച്ചു. മൃതദേഹം തോളിലിട്ട് വീട്ടിലെത്തിച്ചപ്പോഴും ആരും സഹായത്തിനെത്തിയിരുന്നില്ല.
Keywords: 12-Year-Old Died On Father's Shoulder As He Ran From Doctor To Doctor in Kanpur, Ansh, Sunil Kumar, Hospital, Treatment, Dead Body, Ambulance, Pregnant Woman, National.