Follow KVARTHA on Google news Follow Us!
ad
المشاركات

പെട്രോളിനും ഡീസലിനും വില കുറച്ചു

രാജ്യത്ത് പെട്രോളിനും ഡീസലിനും വില കുറച്ചു. പെട്രോളിന് 1.42 രൂപയും ഡീസലിന് 2.1 രൂപയുമാണ് കുറച്ചത്. പുതുക്കിയ നിരക്ക് Petrol Price, diesel, India, New Delhi, Crude Oil, Indian Oil Corporation, National level
ന്യൂ ഡെല്‍ഹി: (www.kvartha.com 31.07.2016) രാജ്യത്ത് പെട്രോളിനും ഡീസലിനും വില കുറച്ചു. പെട്രോളിന് 1.42 രൂപയും ഡീസലിന് 2.1 രൂപയുമാണ് കുറച്ചത്. പുതുക്കിയ നിരക്ക് ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും.

ഈ  മാസം ഇത് മൂന്നാം തവണയാണ് ഇന്ധനവില കുറയ്ക്കുന്നത്. ജൂലൈ 16 ന് പെട്രോളിന് 2.25 രൂപയും ഡീസലിന് 0.42 രൂപയും കുറച്ചുകൊണ്ട് പുതിയ നിരക്ക് നിലവില്‍ വന്നിരുന്നു. ഈ മാസം ഒന്നാം തിയ്യതി പെട്രോളിന് 89 പൈസയും ഡീസലിന് 49 പൈസയും കുറച്ചിരുന്നു.

രൂപയുടെ വിനിമയ നിരക്കിന്റെയും അന്താരാഷ്ട്ര വിപണിയിലെ അസംസ്‌കൃത എണ്ണവിലയുടെയും അടിസ്ഥാനത്തിലാണ് ഇന്ധനവിലയില്‍ കുറവുണ്ടായത്.

Petrol Price, diesel, India, New Delhi, Crude Oil, Indian Oil Corporation, National level

Keywords: Petrol Price, diesel, India, New Delhi, Crude Oil, Indian Oil Corporation, National level