Follow KVARTHA on Google news Follow Us!
ad

കുരുന്നുകള്‍ ബുധനാഴ്ച സ്‌കൂളിലേക്ക്

സംസ്ഥാനത്തെ കുരുന്നുകള്‍ ബുധനാഴ്ച സ്‌കൂളിലേക്ക്. പൊതുവിദ്യാഭ്യാസവകുപ്പും സര്‍വശിക്ഷാ Thiruvananthapuram, school, Students, Kerala, Minister, Chief Minister, Pinarayi vijayan, LDF, Government, Inauguration,
സംസ്ഥാന പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: (www.kvartha.com 31.05.2016) സംസ്ഥാനത്തെ കുരുന്നുകള്‍ ബുധനാഴ്ച സ്‌കൂളിലേക്ക്. പൊതുവിദ്യാഭ്യാസവകുപ്പും സര്‍വശിക്ഷാ അഭിയാനും സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവം തിരുവനന്തപുരം പട്ടം ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും.

വിദ്യാഭ്യാസമന്ത്രി പ്രഫ.സി. രവീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ നടക്കുന്ന പ്രവേശനോത്സവച്ചടങ്ങുകള്‍ രാവിലെ 9.30 നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് എസ്.എസ്.എ. അധികൃതര്‍ അറിയിച്ചു.  പ്രവേശനോത്സവഗാനം ആലപിച്ചിരിക്കുന്നതു പ്രശസ്ത ഗായകന്‍ പി. ജയചന്ദ്രനാണ്. ഈ ഗാനം മുതിര്‍ന്ന കുട്ടികള്‍ ആലപിച്ച് കുരുന്നുകളെ വരവേല്‍ക്കും.

സര്‍വശിക്ഷാ അഭിയാന്‍ ഒന്നു മുതല്‍ എട്ടു വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കു സൗജന്യ യൂണിഫോം, സൗജന്യ പാഠപുസ്തകം, സ്‌കൂളുകള്‍ക്കുള്ള മെയിന്റനന്‍സ് ഗ്രാന്റ്, സ്‌കൂള്‍ ഗ്രാന്റ്, നവാഗതര്‍ക്കുള്ള പ്രവേശന കിറ്റ് തുടങ്ങിയവയുടെ വിതരണോദ്ഘാടനവും ചടങ്ങില്‍ നടക്കും. സ്‌കൂള്‍ പ്രവേശനോത്സവം സംസ്ഥാനത്തെ മുഴുവന്‍ പ്രൈമറി സര്‍ക്കാര്‍എയ്ഡഡ് വിദ്യാലയങ്ങളിലും പഞ്ചായത്ത്-ബ്ലോക്ക്-ജില്ലാ തലങ്ങളിലും നടത്തും.

Keywords: Thiruvananthapuram, School, Students, Kerala, Minister, Chief Minister, Pinarayi vijayan, LDF, Government, Inauguration, Prof. C Raveedranad, Education Minister. Kerala.