Follow KVARTHA on Google news Follow Us!
ad

ബിന്‍ലാദന്റെ ചിത്രം ഒരു ലക്ഷം ഡോളറിന് അമേരിക്കന്‍ സൈന്യം ലേലം ചെയ്തു

കൊല്ലപ്പെട്ട അല്‍ ക്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്റെ അമേരിക്കന്‍ സൈന്യത്തിന്റെ പക്കലുണ്ടായിരുന്ന ചിത്രം ലേലം ചെയ്തു. അമേരിക്കന്‍ നേവിയുടെ സീല്‍ ടീം 6ന്റെ HOUSTON: A "wanted" Osama bin Laden poster, signed by US Navy SEAL Team 6 which carried out the raid in Pakistan to kill the then al-Qaeda chief
ഹൂസ്റ്റണ്‍: (www.kvartha.com 22.05.2016) കൊല്ലപ്പെട്ട അല്‍ ക്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്റെ അമേരിക്കന്‍ സൈന്യത്തിന്റെ പക്കലുണ്ടായിരുന്ന ചിത്രം ലേലം ചെയ്തു. അമേരിക്കന്‍ നേവിയുടെ സീല്‍ ടീം 6ന്റെ കൈവശമുണ്ടായിരുന്ന വിഖ്യാത ചിത്രം

ഒരു ലക്ഷം ഡോളറിനാണ് ലേലം ചെയ്തത്. സീല്‍ ടീം 6 ലാദനെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ഒപ്പിട്ട ചിത്രമാണ് ലേലം ചെയ്തത്.

അമേരിക്കന്‍ സൈന്യത്തിന്റെ എക്കാലത്തേയും മികച്ച ഓപ്പറേഷനുകളിലൊന്നാണ് ബിന്‍ ലാദനെ കൊലപ്പെടുത്തിയ സംഭവം. പാകിസ്ഥാനിലെ അബോട്ടാബാദിലായിരുന്നു ഓപ്പറേഷന്‍. ഇതിന് നേതൃത്വം നല്‍കിയ ടീമാണ് സീല്‍ ടീം 6.

സീല്‍ ടീം 6ന്റെ ഓപ്പറേഷന്‍ സീറോ ഡാര്‍ക് തേര്‍ട്ടി എന്ന പേരില്‍ ഹോളിവുഡ് ചിത്രമിറങ്ങി. നിരവധി ഡോക്യുമെന്ററികളും ലേഖനങ്ങളും വിശകലനങ്ങളും ഇതിന്റെ പേരിലിറങ്ങുകയും ചെയ്തു. ഇതിലേക്കെല്ലാം നയിച്ച ചിത്രമാണ് ഇപ്പോള്‍ ലേലം ചെയ്തത്.

അഡ്മിറല്‍ വില്യം മക് രാവനാണ് ലേലത്തില്‍ ചിത്രം സ്വന്തമാക്കിയത്.
Osama bin Laden, Poster, Wanted

SUMMARY: HOUSTON: A "wanted" Osama bin Laden poster, signed by US Navy SEAL Team 6 which carried out the raid in Pakistan to kill the then al-Qaeda chief, has been auctioned for a whopping $100,000 here.

Keywords: Osama bin Laden, Poster, Wanted