Follow KVARTHA on Google news Follow Us!
ad

ലിഫ്റ്റില്‍ കയറിയ ഇന്ത്യക്കാരനെ ആക്രമിച്ച് 2 ലക്ഷം ദിര്‍ഹവുമായി കടന്ന പ്രവാസിക്ക് 5 വര്‍ഷം തടവ്

ദുബൈ: (www.kvartha.com 30.01.2016) ലിഫ്റ്റില്‍ കയറിയ ആളെ ആക്രമിച്ച് 2 ലക്ഷം ദിര്‍ഹവുമായി കടന്ന ഉസ്‌ബെക്ക് പൗരന് 5 വര്‍ഷം തടവ്. UAE, Dubai, Lift, Robbery,
ദുബൈ: (www.kvartha.com 30.01.2016) ലിഫ്റ്റില്‍ കയറിയ ആളെ ആക്രമിച്ച് 2 ലക്ഷം ദിര്‍ഹവുമായി കടന്ന ഉസ്‌ബെക്ക് പൗരന് 5 വര്‍ഷം തടവ്. കഴിഞ്ഞ വര്‍ഷം മേയ് 12ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്. താമസ സ്ഥലത്തെത്തി ലിഫ്റ്റില്‍ മുറിയിലേയ്ക്ക് പോവുകയായിരുന്നു ഇന്ത്യക്കാരന്‍. ഈ സമയം ലിഫ്റ്റില്‍ പ്രതിയുമുണ്ടായിരുന്നു.

മൂന്നാം നിലയിലെത്തി ലിഫ്റ്റില്‍ നിന്നിറങ്ങിയ ഇന്ത്യക്കാരനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കൈവശമുള്ള ബാഗ് ആവശ്യപ്പെട്ടു. എന്നാല്‍ ഇന്ത്യക്കാരന്‍ പ്രതിരോധിച്ചതോടെ പ്രതി കത്തി ഇന്ത്യക്കാരന്റെ വയറില്‍ കുത്തിയിറക്കി, മുഖത്തിടിച്ച്, ബാഗുമായി ലിഫ്റ്റില്‍ കയറി താഴേക്ക് പോയി. രക്തമൊഴുകുന്ന മുറിവുമായി ഇന്ത്യക്കാരന്‍ താഴേയ്ക്ക് പാഞ്ഞുവെങ്കിലും പ്രതിയെ പിടികൂടാനായില്ല.

എന്നാല്‍ വാദി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസന്വേഷിച്ച പോലീസ് സിസിടിവി ദൃശ്യങ്ങളും വിരലടയാളങ്ങളും തെളിവായി ശേഖരിച്ചു. തുടര്‍ന്ന് സംശയമുള്ളവരെ ഇന്ത്യക്കാരന് മുന്‍പിലെത്തിച്ച് ഐഡന്റിഫിക്കേഷന്‍ പരേഡ് നടത്തി. ഇന്ത്യക്കാരന്‍ പ്രതിയെ തിരിച്ചറിഞ്ഞതോടെ പോലീസ് അയാളെ അറസ്റ്റ് ചെയ്തു.

ദുബൈയിലെ അനധികൃത താമസക്കാരനാണ് പ്രതി. മുന്‍പും ഇയാള്‍ യുഎഇയില്‍ അനധികൃതമായി കടന്ന വ്യക്തിയാണ്. നാടുകടത്തിയിട്ടും ഇയാള്‍ വീണ്ടും ദുബൈയിലെത്തുകയായിരുന്നു. 5 വര്‍ഷവും മൂന്ന് മാസവുമാണ് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. ശിക്ഷ പൂര്‍ത്തിയായാല്‍ നാടുകടത്താനും ഉത്തരവുണ്ട്.

An Uzbek who allegedly stole Dh200,000 from a resident after he followed him to the lift of his residence building, stabbed and punched him in the face, was sentenced to 5 years and three months in jail.


SUMMARY: An Uzbek who allegedly stole Dh200,000 from a resident after he followed him to the lift of his residence building, stabbed and punched him in the face, was sentenced to 5 years and three months in jail.

Keywords: UAE, Dubai, Lift, Robbery,