സുപെല: (www.kvartha.com 30.01.2016) ആറ് മാസത്തിലേറെ ഡോക്ടറും രണ്ട് പോലീസ് കോണ്‍സ്റ്റബിള്‍മാരും കൂട്ട ലൈംഗീകപീഡനത്തിനിരയാക്കിയ കോളജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. വീട്ടിലെ മുറിയിലാണ് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ആറ് മാസത്തെ പീഡനത്തിന് ശേഷം ജനുവരിയിലാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. ഡോക്ടര്‍ ഗൗതം പണ്ഡിറ്റിനും രണ്ട് പോലീസ് കോണ്സ്റ്റബിള്മാര്ക്കുമെതിരെയായിരുന്നു ആരോപണം.
മുഖത്തിന്റെ ചികില്‍സയ്ക്കായി ലാല്‍ ബഹാദൂര്‍ ശാസ്ത്രി ആശുപത്രിയിലെത്തിയ യുവതിയെ ഡോക്ടര്‍ മരുന്ന് നല്കി ബോധം കെടുത്തി കൂട്ട ലൈംഗീകപീഡനത്തിനിരയാക്കി. ഈ ദൃശ്യങ്ങള്‍ പ്രതികള്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് നിരവധി തവണ ഈ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു.
2015 ജനുവരിയില്‍ അന്വേഷണം നടത്തുകയും പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇവരിപ്പോള്‍ ജയിലിലാണ്. എന്നാല്‍ തനിക്കൊരിക്കലും നീതി ലഭിക്കില്ലെന്ന് യുവതി ആത്മഹത്യ കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്.
പ്രതികള്‍ക്കെതിരായ കേസ് പിന് വലിക്കാന്‍ പെണ്‍കുട്ടിക്കും കുടുംബത്തിനും മേല്‍ സമ്മര്‍ദ്ദമുണ്ടായതായി പോലീസ് സംശയിക്കുന്നുണ്ട്. നേരത്തേ ഈ ആരോപണം പെണ്‍കുട്ടിയും കുടുംബവും ഉന്നയിച്ചിരുന്നു. എന്നാല്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്ന് ഐജി പ്രദീപ് ഗുപ്ത പറഞ്ഞു.
SUMMARY: A 21-year-old girl who was allegedly gang-abused over a period of six months by doctor and two policemen committed suicide at her home on Thursday.
Keywords: College student, Arrest, Suicide,