Follow KVARTHA on Google news Follow Us!
ad
المشاركات

സിപിഎം കൊല്‍ക്കത്ത പ്ലീനം വ്യാഴാഴ്ച സമാപിക്കും; ബംഗാളില്‍ ഇടത് - കോണ്‍ഗ്രസ് സഖ്യത്തിന് സാധ്യത

സിപിഎം കൊല്‍ക്കത്ത പ്ലീനം വ്യാഴാഴ്ച സമാപിക്കും. ജനറല്‍ സെക്രട്ടറി പൊതു ചര്‍ച്ചക്ക് മറുപടി പറയും. സംഘടനാ റിപ്പോര്‍ട്ടും പ്രമേയവും പ്ലീനം അംഗീകരിക്കും. Kolkota, India, CPM, Prakash Karat, Congress,
കൊല്‍ക്കത്ത: (www.kvartha.com 31.12.2015) സിപിഎം കൊല്‍ക്കത്ത പ്ലീനം വ്യാഴാഴ്ച സമാപിക്കും. ജനറല്‍ സെക്രട്ടറി പൊതു ചര്‍ച്ചക്ക് മറുപടി പറയും. സംഘടനാ റിപ്പോര്‍ട്ടും പ്രമേയവും പ്ലീനം അംഗീകരിക്കും. ബംഗാളില്‍ ഇടതുമുന്നണി - കോണ്‍ഗ്രസ് സഖ്യത്തിന് ധാരണക്കു സാധ്യതയേറി. കോണ്‍ഗ്രസ് വിരോധിയായ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നിലപാടു മാറ്റാന്‍ തയാറാണെന്നു സൂചിപ്പിച്ചതോടെയാണ് കോണ്‍-സിപിഎം സഖ്യത്തിന് സാധ്യതയേറിയത്.

കഴിഞ്ഞ ഏപ്രിലിലെ വിശാഖപട്ടണത്തു നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ പാടില്ലെന്നാണ് തീരുമാനിച്ചത്. കോണ്‍ഗ്രസ് വിരുദ്ധതയെന്നതു പാര്‍ട്ടിയുടെ പഴയ നിലപാടാണെന്നും അടവുനയത്തിലെ വഴക്കമാണ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ തീരുമാനമെന്നുമാണ് കാരാട്ട് വിശദീകരിച്ചത്.

 മമതാ ബാനര്‍ജിയെ താഴെയിറക്കാനെന്നോണം കോണ്‍ഗ്രസുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന സൂചന ഇടതുകക്ഷികളില്‍ പലതില്‍നിന്നും സിപിഎമ്മിനു ലഭിച്ചിട്ടുണ്ടെന്നാണു പറയുന്നത്. എന്നാല്‍ ഈ നീക്കത്തെ കേരള ഘടകം ശക്തിയായി എതിര്‍ത്തിട്ടുണ്ട്.


Keywords: Kolkota, India, CPM, Prakash Karat, Congress.