മേദന്‍: (www.kvartha.com 30/06/2015) ഇന്തോനേഷ്യന്‍ വ്യോമസേനയുടെ വിമാനം തകര്‍ന്ന് വീണ് 116 പേര് മരണമടഞ്ഞു. ഹെര്‍ക്കുലീസ് സി-130 എന്ന വിമാനമാണ് മേദന്‍ നഗരത്തില്‍ ചൊവ്വാഴ്ച്ച തകര്‍ന്ന് വീണത്.
49 മൃതദേഹങ്ങള്‍ മാത്രമാണ് ഇത് വരെയുള തെരച്ചിലില്‍ കണ്ടെടുക്കാന്‍ സാധിച്ചത്. വിമാനത്തിലെ ഭൂരിപക്ഷം യാത്രക്കാരും സൈനികരുടെ കുടുംബാംഗങ്ങള്‍ ആയിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. നഗരത്തിലെ ആള്‍പ്പാര്‍പ്പുള്ള സ്ഥലത്ത് ഇടിച്ചിറങ്ങിയ വിമാനത്തിനടിയില്‍ കുടുങ്ങി മൂന്നു പേര് മരണപ്പെട്ടിട്ടുണ്ട്.
സംഭവം നടന്ന് ഉടന്‍ തന്നെ ആംബുലന്‍സും പോലീസും ഉള്‍പ്പെടെ നിരവധി ദുരന്ത നിവാരണ ഏജന്‍സികള്‍ രക്ഷാപ്രവര്‍ത്തനത്തിനായി പാഞ്ഞെത്തി.
അപകടത്തില്‍ മരണപ്പെട്ടവര്‍ക്ക് ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോകോ വിഡോടോ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
ഇത് രണ്ടാം വട്ടമാണ് മേദന്‍ നഗരത്തില്‍ വിമാനാപകടം ഉണ്ടാകുന്നത്. 2005ലും സമാനമായ രീതിയില്‍ വിമാനം ഇവിടെ തകര്‍ന്നു വീണിരുന്നു.
SUMMARY: Indonesian Air force Plane crashed in Medan city on Tuesday. Around 116 peoples were died in the accident.
Keywords: Indonesia, Air force, Plane crash, Death