Follow KVARTHA on Google news Follow Us!
ad

കെവാര്‍ത്ത ടീം ക്ലബ്ബ് ഗള്‍ഫ് ചാപ്റ്റര്‍: ഒ.എം. അബ്ദുല്ല ഗുരുക്കള്‍ ചെയര്‍മാന്‍

കെവാര്‍ത്തയുടെ അഭ്യുദയകാംക്ഷികളുടെയും സഹകാരികളുടെയും കൂട്ടായ്മയായ കെവാര്‍ത്ത ടീം ക്ലബ്ബിന്റെ ഗള്‍ഫ് ചാപ്റ്റര്‍ രൂപവല്‍ക്കരിച്ചതായി കെവാര്‍ത്ത ഗള്‍ഫ് കോര്‍ഡിനേറ്റര്‍ അഷ്‌റഫ് സീനത്ത്, അഡ്മിന്‍ അഫ്‌സല്‍ മുഹമ്മദ് Dubai, Gulf, Kvartha, Join Kvartha, Director, Malayalees, Kvartha Team Club Gulf Chapter, OM Abdulla Gurukkal, Ashraf Zeenath, Afsal Muhammed

ദുബൈ: (www.kvartha.com 10/05/2015) കെവാര്‍ത്തയുടെ അഭ്യുദയകാംക്ഷികളുടെയും സഹകാരികളുടെയും കൂട്ടായ്മയായ കെവാര്‍ത്ത ടീം ക്ലബ്ബിന്റെ ഗള്‍ഫ് ചാപ്റ്റര്‍ രൂപവല്‍ക്കരിച്ചതായി കെവാര്‍ത്ത ഗള്‍ഫ് കോര്‍ഡിനേറ്റര്‍ അഷ്‌റഫ് സീനത്ത്, അഡ്മിന്‍ അഫ്‌സല്‍ മുഹമ്മദ് എന്നിവര്‍ അറിയിച്ചു. ഒ.എം അബ്ദുല്ല ഗുരുക്കളാണ് ചെയര്‍മാന്‍.

ഹാരിസ് സീനത്ത്, സുനില്‍ കുമാര്‍, നിയാസ് ചെമ്മനാട്, മുഹമ്മദ് ഇര്‍ഫാല്‍, സുഹൈല്‍ ചര്‍ളടുക്ക, റുബിന്‍, അബ്ദുല്‍ ലത്വീഫ് ഖത്തര്‍  എന്നിവര്‍ ഡയറക്ടര്‍മാരും മുകേഷ് മഞ്ചേരി, ആഷിഖ് പാണലം, അശ്വിന്‍ പേരാമ്പ്ര എന്നിവര്‍ അംഗങ്ങളുമായിരിക്കും. ടീം ക്ലബ്ബ് ഗള്‍ഫ് ചാപ്റ്റര്‍ പിന്നീട് വിപുലീകരിക്കും.

മലയാളികളായ ആര്‍ക്കും കെവാര്‍ത്ത ടീം ക്ലബ്ബില്‍ അംഗങ്ങളാകാം. ഇതിനായി ജോയിന്‍ കെവാര്‍ത്ത എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് നിശ്ചിത ഫോം പൂരിപ്പിച്ചാല്‍ മതിയാകും. ഇവര്‍ക്കുള്ള മെമ്പര്‍ഷിപ്പ് പിന്നീട് നല്‍കും. മെമ്പര്‍ഷിപ്പ് ലഭിക്കുന്നതോടെ കെവാര്‍ത്തയുടെ എല്ലാ ഉയര്‍ച്ചയിലും ഇവര്‍ നേരിട്ട് പങ്കാളികളാകും. ഇതുകൂടാതെ ചുറ്റുവട്ടത്ത് നടക്കുന്ന സംഭവവികാസങ്ങള്‍ റിപോര്‍ട്ട് ചെയ്യാനും അംഗങ്ങള്‍ക്ക് അവസരമുണ്ടാകും.

കാസര്‍കോട് മേല്‍പറമ്പ് ഒറവങ്കര സ്വദേശിയായ ഒ.എം അബ്ദുല്ല ഗുരുക്കള്‍ എം.കോം, എം.ബി.എ. ബിരുദ ധാരിയാണ്. നിലവില്‍ ദുബൈയിലെ എമിറേറ്റ്‌സ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഗ്രൂപ്പില്‍ ജോലി ചെയ്യുന്നു. നേരത്തെ സൗദിയിലെ റാസ് തനൂറയിലും അഫ്ഗാനിസ്ഥാനിലെ കാബൂളിലും ജോലി ചെയ്തിട്ടുണ്ട്. പത്ര പ്രവര്‍ത്തന രംഗത്ത് മാധ്യമം, ചന്ദ്രിക പത്രങ്ങളില്‍ കാസര്‍കോട് ജില്ലാ ബ്യൂറോയില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. ദുബൈയിലെ കാസര്‍കോടന്‍ പ്രവാസികളുടെ സാമൂഹിക - സാംസ്‌കാരിക - കലാ - കായിക കൂട്ടായ്മകളില്‍ സജീവ സാന്നിധ്യമാണ്. കെവാര്‍ത്ത ടീം ക്ലബ്ബ് വിവിധ ക്ഷേമ കാരുണ്യ പദ്ധതികള്‍ നടപ്പിലാക്കുമെന്നും ഈ പ്രവര്‍ത്തനത്തില്‍ തന്നാലാവുന്നതെല്ലാം ചെയ്യുമെന്നും, വായനക്കാരും അഭ്യുദയകാംക്ഷികളും, മുഴുവന്‍ പ്രവാസികളും ഇക്കാര്യത്തില്‍ സഹകരിക്കണമെന്നും അബ്ദുല്ല ഗുരുക്കള്‍ അഭ്യര്‍ത്ഥിച്ചു.

Click here to
Join Kvartha Team Club

Contact: 
gulfteamclub@kvartha.com
abdullaoyem@kvartha.com
abdullaoyem@gmail.com
+971 52 8325335


Keywords:  Dubai, Gulf, Kvartha, Join Kvartha, Director, Malayalees,  Kvartha Team Club Gulf Chapter, OM Abdulla Gurukkal,  Ashraf  Zeenath,  Afsal Muhammed.