Follow KVARTHA on Google news Follow Us!
ad

പെരുവന്താനം ബഡ്ജറ്റ്: ഭവന നിര്‍മ്മാണത്തിനും ടൂറിസത്തിനും പ്രാധാന്യം

പെരുവന്താനം ഗ്രാമപഞ്ചായത്തില്‍ 13,66,04,892 രൂപ വരവും 13,39,86,560 രൂപ ചിലവും 26,18,332 രൂപ നീക്കിയിരിപ്പുമുള്ള മിച്ച ബഡ്ജറ്റ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് Idukki, Budget, Kerala, Peruvanthanam, Idukki Vartha, Idukki News.
ഇടുക്കി: (www.kvartha.com 30/03/2015) പെരുവന്താനം ഗ്രാമപഞ്ചായത്തില്‍ 13,66,04,892 രൂപ വരവും 13,39,86,560 രൂപ ചിലവും 26,18,332 രൂപ നീക്കിയിരിപ്പുമുള്ള മിച്ച ബഡ്ജറ്റ്  അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ബഡ്ജറ്റ് സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ്  അലക്‌സ് പൗവത്ത് ബഡ്ജറ്റ് അവതരിപ്പിച്ചു.  പ്രസിഡന്റ് ജാന്‍സി ടോമി അദ്ധ്യക്ഷത വഹിച്ചു. ഭവന നിര്‍മ്മാണ പദ്ധതിക്കും, ടൂറിസം മേഖലയ്ക്കും പ്രാധാന്യം
നല്‍കുന്നതാണ് ബഡ്ജറ്റ്.

ജവഹര്‍ ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭവന രഹിതരായവര്‍ക്ക് പാര്‍പ്പിടം നിര്‍മ്മിച്ച് നല്‍കുന്നതിലേയ്ക്കായി മൂന്നു  കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ടൂറിസം മേഖലയില്‍ പഞ്ചായത്തിലെ വിവിധ ടൂറിസം പ്രദേശങ്ങളുടെ സമഗ്ര വികസനത്തിന് 25 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കായി 1.5 കോടി രൂപ ബഡ്ജറ്റില്‍ വകയിരുത്തി.

 Idukki, Budget, Kerala, Peruvanthanam, Idukki Vartha, Idukki News.തൊഴിലുറപ്പ് പദ്ധതിയ്ക്കായി മൂന്നു കോടി രൂപയും പൊതു വികസനത്തിന് 25 ലക്ഷം രൂപയും പഞ്ചായത്തിലെ ഇതര റോഡുകളുടെ സമഗ്രമായ വികസനത്തിന് 80 ലക്ഷം രൂപയും നീക്കിവച്ചു.  പഞ്ചായത്ത് ഓഫീസിന്റെ നവീകരണത്തിനായി 25ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. പഞ്ചായത്തിലെ കാര്‍ഷിക മേഖയ്ക്കും മൃഗസംരക്ഷണ പരിപാലനത്തിനും പ്രാധാന്യം നല്‍കിയുള്ള ബഡ്ജറ്റില്‍ ഇവ കൂടാതെ കുടിവെള്ള പദ്ധതി, പട്ടിക ജാതി പട്ടിക വര്‍ഗ്ഗ ക്ഷേമം, ആതുര സേവനം, വനിതകളുടെ ഉന്നമനത്തിനായുള്ള വിവിധ പദ്ധതികള്‍ എന്നിവയ്ക്കും പ്രാധാന്യം നല്‍കിയിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Idukki, Budget, Kerala, Peruvanthanam, Idukki Vartha, Idukki News.

Post a Comment