Follow KVARTHA on Google news Follow Us!
ad

ഡല്‍ഹി മുന്‍ എം.എല്‍.എ വെടിയേറ്റ് മരിച്ചു

ന്യൂഡല്‍ഹി: (www.kvartha.com 30/03/2015) ഡല്‍ഹി മുന്‍ എം.എല്‍.എയും ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍ നേതാവുമായ ഭരത് സിംഗ് വെടിയേറ്റ് മരിച്ചു. Delhi, Ex MLA, Shot dead, Gang War, Najafgarh,
ന്യൂഡല്‍ഹി: (www.kvartha.com 30/03/2015) ഡല്‍ഹി മുന്‍ എം.എല്‍.എയും ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍ നേതാവുമായ ഭരത് സിംഗ് വെടിയേറ്റ് മരിച്ചു. ഡല്‍ഹിയിലെ നജഫ്ഗഡില്‍ ഞായറാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ഭരത് സിംഗിന്റെ രണ്ട് സുരക്ഷ ഭടന്മാര്‍ക്കും വെടിയേറ്റിട്ടുണ്ട്.

രണ്ട് സംഘങ്ങള്‍ തമ്മിലുള്ള സംഘട്ടനമാണ് വെടിവെപ്പില്‍ കലാശിച്ചത്. പരിക്കേറ്റ സുരക്ഷ ഭടന്മാരെ ഗുര്‍ഗാവൂണിലെ മെഡന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Delhi, Ex MLA, Shot dead, Gang War, Najafgarh, ഒരു സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുമ്പോഴാണ് വെടിവെപ്പുണ്ടായത്. തലയ്ക്ക് വെടിയേറ്റ ഭരത് സിംഗ് സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു.

2012 ജൂണിലും ഭരത് സിംഗിനെതിരെ സമാനമായ ആക്രമണം നടന്നിരുന്നു. അന്ന് അദ്ദേഹത്തിന്റെ ഓഫീസിന് പുറത്ത് നിന്നിരുന്ന രണ്ട് പേര്‍ക്ക് വെടിയേറ്റിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

SUMMARY: Former INLD MLA Bharat Singh was shot dead in a suspected case of gang-war in south-west Delhi's Najafgarh area on Sunday evening.

Keywords: Delhi, Ex MLA, Shot dead, Gang War, Najafgarh,

Post a Comment