Follow KVARTHA on Google news Follow Us!
ad

മുംബൈ കാറപകടം: കാറോടിച്ചിരുന്നത് താനായിരുന്നുവെന്ന് സല്‍മാന്‍ഖാന്റെ ഡ്രൈവറുടെ മൊഴി

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ പ്രതിയാക്കി കൊണ്ടുള്ള മുംബൈ കാറപകടക്കേസില്‍ Mumbai, Bollywood, Actress, Injured, hospital, Court, National,
മുംബൈ: (www.kvartha.com 30/03/2015) ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ പ്രതിയാക്കി കൊണ്ടുള്ള മുംബൈ കാറപകടക്കേസില്‍ സല്‍മാന് അനുകൂലമായി ഡ്രൈവറുടെ മൊഴി. ഇതാദ്യമായാണ് കേസില്‍ സല്‍മാന്റെ ഡ്രൈവര്‍ മൊഴി നല്‍കുന്നത്.

2002 സെപ്തംബര്‍ 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാന്ദ്രയിലെ ബേക്കറിക്ക് മുന്നില്‍ ഉറങ്ങിക്കിടന്നവര്‍ക്കു മേലെ സല്‍മാന്‍ ഖാന്റെ കാര്‍ പാഞ്ഞുകയറി ഒരാള്‍ മരിക്കുകയും നാലു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍  ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ മുന്നൂറ്റി നാലാം വകുപ്പിന്റെ രണ്ടാം ഭാഗമായ മന:പൂര്‍വമല്ലാത്ത നരഹത്യ കുറ്റമാണ് സല്‍മാന് മേല്‍ ചുമത്തിയിരിക്കുന്നത്.
 
സംഭവദിവസം സല്‍മാന്‍ മദ്യപിച്ച് ലക്കുകെട്ടാണ് വണ്ടിയോടിച്ചിരുന്നതെന്നും അപകടം നടന്ന ശേഷം വണ്ടി നിര്‍ത്താതെ ഓടിച്ചുപോയെന്നുമായിരുന്നു ദൃക്‌സാക്ഷികളുടെ മൊഴി. എന്നാല്‍ അപകടസമയത്ത് എസ്.യു.വി വണ്ടിയോടിച്ചിരുന്നത് താനാണെന്നാണ്  ഡ്രൈവറായ അശോക് മുംബൈ കോടതിയില്‍ നല്‍കിയ മൊഴിയില്‍ പറയുന്നത്. ഇത്തരത്തില്‍ മൊഴി നല്‍കാന്‍ താന്‍ പണം വാങ്ങിയിട്ടില്ലെന്നും അശോക് കോടതിയില്‍ പറഞ്ഞു.

ഡ്രൈവിംഗിനിടെ കാറിന്റെ ടയര്‍ പൊട്ടുകയായിരുന്നുവെന്നും ഇതേ തുടര്‍ന്ന് ബ്രേക്ക് തകരാറിലാവുകയും ചെയ്തുവെന്ന് അശോക് പറയുന്നു. ഇതോടെ നിയന്ത്രണം നഷ്ടമായ കാര്‍ വഴിയരികില്‍ ഉറങ്ങി കിടക്കുകയായിരുന്നവര്‍ക്ക് മേലെ പാഞ്ഞു കയറുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് കാറിന്റെ മുന്നില്‍ ഇടത് വശത്ത് ഇരിക്കുകയായിരുന്ന സല്‍മാന്‍ ഖാന്‍ വാതില്‍ തുറക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് വലതു വശത്തെ വാതില്‍ വഴി പുറത്തുകടക്കുകയായിരുന്നുവെന്നുമാണ് അശോക് പറയുന്നത്.

താനും സല്‍മാനും ചേര്‍ന്ന് കാര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ല. തുടര്‍ന്നാണ് പോലീസിന്റെ സഹായം തേടി '100' ലേക്ക് വിളിച്ചത്.  അപകട സ്ഥലത്തേക്ക് തങ്ങള്‍ പുറപ്പെട്ടതായും അവിടെ കാത്തുനില്‍ക്കണമെന്നും പോലീസ് തങ്ങളോട് നിര്‍ദേശിച്ചു.  എന്നാല്‍ പോലീസിന്റെ ആ നടപടിയില്‍ തനിക്ക് സംശയം തോന്നിയെന്നും അശോക് കൂട്ടിച്ചേര്‍ത്തു.

മദ്യപിച്ച് ലക്കുകെട്ട സല്‍മാന്‍ അപകടത്തിനു ശേഷം കാറിന്റെ ഡ്രൈവിംഗ് സീറ്റില്‍ നിന്ന് ഇറങ്ങുന്നത് കണ്ടതായി അദ്ദേഹത്തിന്റെ അംഗരക്ഷകന്‍ രവീന്ദ്ര പാട്ടീല്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ച വിസ്താരത്തിനിടെ സല്‍മാന്‍ കോടതിയില്‍ ഇത് നിഷേധിച്ചിരുന്നു.  ഇടത് വശത്തെ ഡോര്‍ തുറക്കാനാവാത്തതിനാലാണ് ഡ്രൈവറുടെ സീറ്റുവഴി പുറത്തിറങ്ങിയതെന്നും ഇതു കണ്ട് അംഗരക്ഷകന്‍ തെറ്റിദ്ധരിച്ചതാണെന്നുമായിരുന്നു സല്‍മാന്റെ വാദം.

'Burst Tyre Caused Accident, I was at Wheel,' Actor Salman Khan's Driver Tells Court, അപകടം നടന്നയുടന്‍ രക്ഷപ്പെട്ടെന്ന വാദവും സല്‍മാന്‍ നിഷേധിച്ചു. 15 മിനിട്ടോളം
സംഭവസ്ഥലത്തുണ്ടായിരുന്നുവെന്നും സല്‍മാന്‍ പറയുകയുണ്ടായി. ഉടന്‍ പോലീസിനെ വിവരം അറിയിക്കാനും പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനും ഡ്രൈവറോടു നിര്‍ദേശിച്ചിരുന്നു. പോലീസ് എഫ്.ഐആര്‍ തയാറാക്കിയതിലും പിശകുണ്ട്.   പ്രോസിക്യൂഷന്‍ സാക്ഷികളെ ക്രോസ് വിസ്താരം നടത്തേണ്ടതുണ്ടെന്നും സല്‍മാന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ചെറുവത്തൂരിലെ ജ്വല്ലറിയില്‍ തട്ടിപ്പ് നടത്തിയ തലശ്ശേരി സ്വദേശി റിമാന്‍ഡില്‍
Keywords: 'Burst Tyre Caused Accident, I was at Wheel,' Actor Salman Khan's Driver Tells Court, Mumbai, Bollywood, Actress, Injured, Hospital, Court, National.

Post a Comment