Follow KVARTHA on Google news Follow Us!
ad

കേബിള്‍ കുരുങ്ങി ബൈക്കു യാത്രക്കാര്‍ക്ക് പരിക്ക്

ബൈക്കില്‍ യാത്രചെയ്ത യുവാക്കള്‍ക്ക് റോഡിന് കുറുകെ വലിഞ്ഞ് നിന്ന കേബിള്‍ കഴുത്തില്‍ കുടുങ്ങി ഗുരുതരമായി പരുക്കേറ്റു. ഇടുക്കി മരിയാപുരം സ്വദേശി തണ്ടാടിയില്‍ Thodupuzha, Accident, Injured, Kerala, Injured, Cable, Bike Accident.
തൊടുപുഴ: (www.kvartha.com 30/03/2015) ബൈക്കില്‍ യാത്രചെയ്ത യുവാക്കള്‍ക്ക് റോഡിന് കുറുകെ വലിഞ്ഞ് നിന്ന കേബിള്‍ കഴുത്തില്‍ കുടുങ്ങി ഗുരുതരമായി പരുക്കേറ്റു. ഇടുക്കി മരിയാപുരം സ്വദേശി തണ്ടാടിയില്‍ അക്ഷയ്(19), വാഴത്തോപ്പ് സ്വദേശി നെഞ്ചിന്‍തൊട്ടിയില്‍ ജിബിന്‍(19) എന്നിവരെ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം രാത്രി പതിനൊന്നിനായിരുന്നു സംഭവം. പാലയില്‍ ഡിഗ്രിക്ക് പഠിക്കുന്ന ജിബിന്‍ മറ്റെരു സുഹൃത്തിന്റെ കൂടെ കല്ലാര്‍കുട്ടിയില്‍ എത്തി.ഇവിടുന്ന് രാത്രി ഇടുക്കിക്ക് വാഹനം ലഭിക്കാത്തതിനാല്‍ സൂഹൃത്തായ അക്ഷയെ ഫോണില്‍ വിളിച്ച് ബൈക്കുമായി എത്തി കൂട്ടികൊണ്ട് വരുമ്പോഴായിരുന്നു അപകടം. കരിമ്പന്‍ ടൗണിന് സമീപം റോഡിന് കുറുകെ സ്വകാര്യ ടി.വി കേബിള്‍ വലിഞ്ഞ് നിന്നത് ഇവര്‍ കണ്ടില്ല. ബൈക്ക് ഓടിച്ചിരുന്ന അക്ഷയുടെ കഴുത്തില്‍ കേബിള്‍ കുരുങ്ങി കേബിളില്‍ തുങ്ങിക്കിടന്നു. പുറകില്‍ സീറ്റിലിരുന്ന ജിബിന്റെ കഴുത്തിലും കേബിള്‍ കുരുങ്ങി റോഡില്‍ തെറിച്ചു വീണു.
Thodupuzha, Accident, Injured, Kerala, Injured, Cable, Bike Accident.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Thodupuzha, Accident, Injured, Kerala, Injured, Cable, Bike Accident.

Post a Comment