Follow KVARTHA on Google news Follow Us!
ad

ഹോട്ടലില്‍ സീരിയല്‍ നടന്‍മാരും നാടക നടന്‍മാരും ഏറ്റുമുട്ടി: 3 പേര്‍ അറസ്റ്റില്‍

കൊട്ടിയത്ത് ഹോട്ടലില്‍ നാടക നടന്‍മാരും സീരിയല്‍ നടന്‍മാരും തമ്മില്‍ ഏറ്റുമുട്ടി. Hotel, Injured, Arrest, Police, Case, Kerala,
കൊല്ലം: (www.kvartha.com 29/03/2015) കൊട്ടിയത്ത് ഹോട്ടലില്‍ നാടക നടന്‍മാരും സീരിയല്‍ നടന്‍മാരും തമ്മില്‍ ഏറ്റുമുട്ടി. ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഹോട്ടലില്‍ ബിയര്‍ കുടിക്കുന്നതിനിടെയുണ്ടായ വാക്കേറ്റത്തിനിടെയാണ് ഏറ്റുമുട്ടല്‍ നടന്നത്. ബിയര്‍ കുപ്പികൊണ്ട് അടിയേറ്റ് രണ്ട് സീരിയല്‍ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
Hotel, Injured, Arrest, Police, Case,
സംഭവവുമായി ബന്ധപ്പെട്ട് നാടകസംഘത്തില്‍പ്പെട്ട മണിക്കുട്ടന്‍, രാജേഷ്‌കുമാര്‍, ശരത്ത്
എന്നിവരെ കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തു.

ഭക്ഷണം കഴിക്കാനെത്തിയ ഇരു സംഘവും ബിയര്‍ കുടിക്കുന്നതിനിടെ വാക്കേറ്റത്തിലേര്‍പെടുകയും തുടര്‍ന്ന് അത് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നുവെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ കൊട്ടിയം പോലീസ് കേസെടുത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ഐ.എന്‍.എല്‍ വിട്ടവരെ ഒരുമിപ്പിച്ച് നിര്‍ത്തി എല്‍.ഡി.എഫില്‍ കക്ഷിയാകാന്‍ പി.ടി.എ റഹീം പക്ഷത്തിന്റെ രഹസ്യ യോഗം
Keywords: Hotel, Injured, Arrest, Police, Case, Kerala.

Post a Comment