Follow KVARTHA on Google news Follow Us!
ad
Posts

ബൊക്കോ ഹറാം ആക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു

നൈജീരിയയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലൊന്നായ Attack, Nigeria, North East, State, Election, Dead, Boko Haram.
അഭുജ: (www.kvartha.com 30/03/2015) നൈജീരിയയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലൊന്നായ ബോര്‍നോയില്‍ നടന്ന തെരഞ്ഞെടുപ്പിനിടയില്‍ ബൊക്കോ ഹറാം നടത്തിയ ആക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. ബോര്‍നോയിലെ ബുറാത്തായി വിഭാഗങ്ങള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ അഞ്ചു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായി ഗവര്‍ണര്‍ കാഷിം ഷെട്ടിമ പറഞ്ഞു.

'ഞായാറാഴ്ച്ചയാണ് അക്രമത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ എനിക്ക് ലഭിക്കുന്നത്. ബൊക്കോ ഹറാം നടത്തിയ ആക്രമണം ക്രൂരവും അപമാനകരവുമാണെന്ന് വോട്ട് ചെയ്തതിനു ശേഷം ഷെട്ടിമ പ്രതികരിച്ചു.
കൊല്ലപ്പെട്ടവരുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കു കൊള്ളാന്‍ സര്‍ക്കാരിന്റെ പ്രതിനിധിയെ നിയോഗിച്ചിട്ടുണ്ടെന്ന് ഷെട്ടിമ പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങളുമായി സംസാരിക്കാന്‍ താന്‍ ഔദ്യോഗിക തെരക്കുകള്‍ക്ക് ശേഷം പോകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
പെരിയാട്ടടുക്കത്ത് ബി.ജെ.പി നേതാവിന്റെ വര്‍ക്ക് ഷോപ്പിന് തീവെക്കാന്‍ ശ്രമം

Summary: Around 25 peoples were killed during an election in Nigeria. The attack was led by Boko Haram.

Keywotds: Attack, Nigeria, North East, State, Election, Dead, Boko Haram.

Post a Comment