Follow KVARTHA on Google news Follow Us!
ad

വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുമെന്ന ഉറപ്പില്ലാത്തതിനാല്‍ ബിജെപി പ്രകടനപത്രിക ഇറക്കാന്‍ മടിക്കുന്നുവെന്ന് കെജരിവാള്‍

വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുമെന്ന ഉറപ്പില്ലാത്തതിനാല്‍ ബിജെപി പ്രകടനപത്രിക ഇറക്കാന്‍ മടിക്കുന്നുവെന്ന് കെജരിവാള്‍. ഡല്‍ഹി BJP, Assembly Election, New Delhi, Criticism, Book, Women, National
ന്യൂഡല്‍ഹി:  (www.kvartha.com 31/01/2015)  വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുമെന്ന ഉറപ്പില്ലാത്തതിനാല്‍ ബിജെപി പ്രകടനപത്രിക ഇറക്കാന്‍ മടിക്കുന്നുവെന്ന് കെജരിവാള്‍. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 7ന് നടക്കാനിരിക്കേ ശനിയാഴ്ച തങ്ങളുടെ പ്രകടന പത്രിക പുറത്തിറക്കികൊണ്ടുള്ള ചടങ്ങില്‍ സംസാരിക്കേയാണ് എ എ പി നേതാവ് കെജരിവാള്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ഡല്‍ഹിയില്‍ ആം ആദ്മി ഉണ്ടാക്കുന്ന നേട്ടങ്ങളെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന പ്രകടനപത്രികയെ കെജരിവാള്‍ വിശേഷിപ്പിച്ചത് പുണ്യപുസ്തകമെന്നായിരുന്നു

ഞങ്ങളുടെ പ്രകടനപത്രിക ഒരു പുണ്യ പുസ്തകമാണ്. ഞങ്ങള്‍ എന്ത്ചെയ്തുവെന്നതാണ് ഞങ്ങളിതില്‍ പറഞ്ഞിരിക്കുന്നത്. കെജരിവാള്‍ പറഞ്ഞു.

 BJP, Assembly Election, New Delhi, Criticism, Book, Women, National
ചടങ്ങില്‍ പ്രകടനപത്രിക പുറത്തിറക്കാത്ത ബിജെപിയെ കെജരിവാള്‍ വിമര്‍ശിച്ചു. വാഗ്ദാനങ്ങള്‍ പാലിക്കാന്‍ പറ്റാത്തതുകൊണ്ടാണ് പ്രകടനപത്രിക പുറത്തിറക്കാന്‍ ബിജെപി ഭയക്കുന്നതെന്ന് കെജരിവാള്‍ ആരോപിച്ചു

സ്ത്രീകള്‍ക്കും, മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ട് തയ്യാറാക്കിയ പത്രികയില്‍ ഡല്‍ഹിയുടെ വികസനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും വാഗ്ദാനം ചെയ്യുന്നു


Also Read: 
ഹൊസ്ദുര്‍ഗ് സി.ഐ. ടി.പി സുമേഷിനെ സ്ഥലം മാറ്റിയതിന് പിന്നില്‍ ഡി.സി.സി. നേതാവ്


Keywords: BJP, Assembly Election, New Delhi, Criticism, Book, Women, National

Post a Comment