Follow KVARTHA on Google news Follow Us!
ad

പാര്‍ട്ടിയെ ആത്മാവായിക്കണ്ട പിജിയുടെ മകനിലൂടെ സമ്മേളനകാലത്ത് വി.എസിന്റെ തുറന്നുപറച്ചിലുകള്‍

ഇഎംസിനെ വിമര്‍ശിച്ചെഴുതി പാര്‍ട്ടി നടപടി നേരിട്ട സിപിഎം നേതാവും മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനുമായിരുന്ന പി. ഗോവിന്ദപ്പിള്ളയുടെ News, V.S Achuthanandan, Kerala, VS' ARM is sin of PG through Asianet news, CPM.
തിരുവനന്തപുരം: (www.kvartha.com 31.12.2014) ഇഎംസിനെ വിമര്‍ശിച്ചെഴുതി പാര്‍ട്ടി നടപടി നേരിട്ട സിപിഎം നേതാവും മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനുമായിരുന്ന പി. ഗോവിന്ദപ്പിള്ളയുടെ മകനിലൂടെ സിപിഎമ്മിന് സമ്മേളനകാലത്ത് തിരിച്ചടികളുടെ പെരുമഴ.

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കി പി. കൃഷ്ണപിള്ള സ്മാരക വിവാദത്തിലും പിണറായിയെയും പ്രകാശ് കാരാട്ടിനെയും ആക്രമിച്ച് സംഘടനാ ദൗര്‍ബല്യങ്ങള്‍ക്കെതിരേയും ആരംഭിച്ചിരിക്കുന്ന പുതിയ ആക്രമണത്തിനാണ് ഈ പ്രത്യേകത.

ഏഷ്യാനെറ്റ് ന്യൂസ് ചൊവ്വയും ബുധനുമായി ഭാഗികമായി പുറത്തുവിട്ടുകൊണ്ടിരിക്കുന്ന വി.എസുമായുള്ള വിവാദ അഭിമുഖം നടത്തിയ എം.ജി. രാധാകൃഷ്ണന്‍ പി. ഗോവിന്ദപ്പിള്ളയുടെ മകനാണ്. ഇന്ത്യാ ടുഡേ അസോസിയേറ്റ് എഡിറ്ററായിരിക്കെ രാജിവച്ചു മാസങ്ങള്‍ക്കു മുമ്പാണ് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ചീഫ് എഡിറ്ററായത്. എം.ജി. രാധാകൃഷ്ണന്റെ മാറ്റത്തെക്കുറിച്ച് ആദ്യം റിപോര്‍ട്ട് ചെയ്തത് കെവാര്‍ത്തയായിരുന്നു.

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസും അതിനു മുമ്പ് പുതിയ കേന്ദ്ര-സംസ്ഥാന നേതാക്കളുടെ തെരഞ്ഞെടുപ്പുമൊക്കെ നടക്കാനിരിക്കെ പലതും തുറന്നടിച്ച് വി.എസ്. വിശദമായ അഭിമുഖം നല്‍കിയിരിക്കുന്നത് എം.ജി. രാധാകൃഷ്ണനാണ് എന്നതു മാധ്യമ-രാഷ്ട്രീയ ലോകം പ്രത്യേകമായി നിരീക്ഷിക്കുന്നു. പാര്‍ട്ടിയില്‍ നിറഞ്ഞുനില്‍ക്കെ, മനോരമ പ്രസിദ്ധീകരണമായ ഭാഷാപോഷിണിയില്‍ എഴുതിയ ലേഖനത്തില്‍ ഇ.എം.എസിനെ വിമര്‍ശിക്കുന്ന പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നതിന്റെ പേരില്‍ പാര്‍ട്ടി ശാസനയും തുടര്‍ന്ന് സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് പുറത്താക്കലും നേരിടേണ്ടി വന്നിരുന്നു പി. ഗോവിന്ദപ്പിള്ളയക്ക്. രാഷ്ട്രീയമായി വിയോജിപ്പുള്ളവര്‍ ഉള്‍പ്പെടെ 'പിജി' എന്ന ചുരുക്കപ്പേരില്‍ ആദരവോടെ വിളിച്ചിരുന്ന പിജി 2012 നവംബര്‍ 23നാണു മരിച്ചത്.

ആലപ്പുഴയിലെ പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്തത് മാരാരിക്കുളത്ത് തന്നെ തെരഞ്ഞെടുപ്പില്‍ ഒറ്റുകൊടുത്തവര്‍ തന്നെയാണെന്ന് വി.എസ്. അഭിമുഖത്തില്‍ പറഞ്ഞത് ചൊവ്വാഴ്ച ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടിരുന്നു. പിന്നീട് അത് മറ്റു മാധ്യമങ്ങളും ഏറ്റുപിടിച്ചു. ഉടന്‍തന്നെ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ചേര്‍ന്ന് വിഎസിനെ തിരുത്തി പ്രസ്താവനയും ഇറക്കി.

സംഘടനാ നേതൃ രംഗത്ത് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും സംസ്ഥാന സെക്രട്ടറി പിണറായി വിജയനും കൂടുതല്‍ നന്നാകാനുണ്ടായിരുന്നു എന്ന വെളിപ്പെടുത്തലാണ് ബുധനാഴ്ച ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടത്. സ്വാഭാവികമായും അതും വിവാദമായി. അഭിമുഖത്തിന്റെ പൂര്‍ണരൂപം ബുധനാഴ്ച രാത്രിയാണ് സംപ്രേഷണം ചെയ്യുന്നത്.

സിപിഎം എംഎല്‍എയും പിണറായിപക്ഷ നേതാവുമായ വി. ശിവന്‍കുട്ടി എം.ജി. രാധാകൃഷ്ണന്റെ സഹോദരീ ഭര്‍ത്താവാണ്. ദേശാഭിമാനിയിലും പിന്നീട് കൈരളി ടിവിയിലും ന്യൂസ് എഡിറ്ററായിരുന്ന ആര്‍. പാര്‍വതിദേവിയാണ് സഹോദരി.
News, V.S Achuthanandan, Kerala, VS' ARM is sin of PG through Asianet news, CPM.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: News, V.S Achuthanandan, Kerala, VS' ARM is sin of PG through Asianet news, CPM.

Post a Comment