Follow KVARTHA on Google news Follow Us!
ad

വി.എസിന്റെ പാര്‍ട്ടി വിരുദ്ധ നിലപാടുകള്‍ പ്രായാധിക്യം മൂലം എം.എം മണി

പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ പാര്‍ട്ടി നിലപാടിനു വിരുദ്ധമായി വി.എസ് രംഗത്തുവന്നത് Idukki, Kerala, Politics, CPM, V.S Achuthanandan, MM Mani
ഇടുക്കി: (www.kvartha.com 31.12.2014) പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ പാര്‍ട്ടി നിലപാടിനു വിരുദ്ധമായി വി.എസ് രംഗത്തുവന്നത് അദ്ദേഹത്തിന്റെ പ്രായാധിക്യം മൂലമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.എം മണി. അതു കൊണ്ട് നമ്മുക്ക് അതു വിടാം. ഇത്തരം പ്രസ്താവനകള്‍ ശരിയോ എന്ന് പരിശോധിക്കേണ്ടത് അദ്ദേഹവും പാര്‍ട്ടിയുമാണ്.

ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാനുളള കെല്‍പ്പ് പാര്‍ട്ടിക്കുണ്ട്. ഈ വിഷയത്തില്‍ സംസ്ഥാന കേന്ദ്ര നേതൃത്വവും പി.ബിയും എടുക്കുന്ന നിലപാടിനൊപ്പം താനുമുണ്ടാകും തൊടുപുഴയില്‍ സി.പി.എം നടത്തിയ നഗരസഭാ ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ശേഷം മണി മാധ്യമങ്ങളോട് പറഞ്ഞു.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നികൃഷ്ട ജീവിയാണ് എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. ഇത്തരക്കാരെ പൊതുപ്രവര്‍ത്തനത്തിന് കൊളളില്ല. പി.ടി തോമസിന് എതിരെയുളള നിലപാടില്‍ മാറ്റമില്ലെന്നും മണി പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Idukki, Kerala, Politics, CPM, V.S Achuthanandan, MM Mani. 

إرسال تعليق