Follow KVARTHA on Google news Follow Us!
ad

കുടുംബശ്രീയിലെത്താന്‍ സ്ത്രീകള്‍ക്ക് ആവേശം; മലപ്പുറം ഒന്നാമത്

കുടുംബശ്രീയിലേക്ക് മലപ്പുറത്തെ സ്ത്രീകളുടെ ഒഴുക്ക്, ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ളത് മലപ്പുറം ജില്ലയില്‍. പുതുതായി ആറ് Kozhikode, Malappuram, Kerala, Woman, Malayalam News, Kudumbashree
കോഴിക്കോട്: (www.kvartha.com 22.12.2014) കുടുംബശ്രീയിലേക്ക് മലപ്പുറത്തെ സ്ത്രീകളുടെ ഒഴുക്ക്, ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ളത് മലപ്പുറം ജില്ലയില്‍. പുതുതായി ആറ് ലക്ഷത്തിനടുത്ത് അംഗങ്ങള്‍ സംസ്ഥാനത്തൊട്ടാകെ കുടുംബശ്രീയില്‍ എത്തിയെന്നാണ് റിപോര്‍ട്ട്. അയല്‍ക്കൂട്ട ക്യാമ്പയിന്‍ റിപോര്‍ട്ട് പ്രകാരം 5,89,528 അംഗങ്ങള്‍ കുടുംബശ്രീയിലേയ്ക്ക് എത്തിയിട്ടുണ്ട്. പുതുതായി 45,967 അയല്‍ക്കൂട്ടങ്ങളും പ്രവര്‍ത്തിച്ച് തുടങ്ങിയിട്ടുണ്ട്.

പൊതുവിഭാഗത്തില്‍ നിന്ന് 3,05,410 അംഗങ്ങളും ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്ന് 1.94,165 പേരുമാണ് കുടുംബശ്രീയുടെ ഭാഗമായത്. എസ്.സി വിഭാഗത്തില്‍പെട്ട 73,659 പേരും എസ്.ടി വിഭാഗത്തില്‍പെട്ട 16,294 പേരും ഇക്കൂട്ടത്തില്‍പെടും. ഏറ്റവും കൂടുതല്‍ പുതിയ അയല്‍ക്കൂട്ടങ്ങള്‍ക്ക് രൂപം നല്‍കിയ മലപ്പുറം ജില്ലയില്‍ നിന്നാണ് കൂടുതല്‍ അംഗങ്ങള്‍. ഇവിടെ 6125 അയല്‍ക്കൂട്ടങ്ങള്‍ പുതിയതായി രൂപം കൊണ്ടു. ഇതില്‍ 82,839 അംഗങ്ങളെത്തി.

കോഴിക്കോട് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 5360 അയല്‍ക്കൂട്ടങ്ങളില്‍ നിന്നായി 78,891 പേര്‍ കുടുംബശ്രീയില്‍ പുതിയ അംഗങ്ങളായി. 4482 അയല്‍ക്കൂട്ടങ്ങള്‍ക്ക് രൂപം നല്‍കിയ തൃശൂരിനാണ് മൂന്നാം സ്ഥാനം. ഇവിടെ നിന്ന് 62,433 പേര്‍ കുടുംബശ്രീയില്‍ അംഗങ്ങളായി. തിരുവനന്തപുരത്ത് നിന്ന്്് 4418 അയല്‍ക്കൂട്ടങ്ങളും 54,389 അംഗങ്ങളും പുതിയതായി എത്തി. എറണാകുളം ജില്ലയില്‍ 3887 അയല്‍ക്കൂട്ടങ്ങള്‍ക്ക്്് രൂപം നല്‍കിയപ്പോള്‍ 47,648 പേരാണ് കുടുംബശ്രീയിലേയ്ക്ക്്് എത്തിയത്. ആലപ്പുഴയില്‍ നിന്നാണ് ഏറ്റവും കുറവ് അംഗങ്ങള്‍. 16,152 പേരാണ് ഇവിടെ നിന്നും എത്തിയത്.

Kozhikode, Malappuram, Kerala, Woman, Malayalam News, Kudumbashreeകുടുംബശ്രീ അംഗങ്ങളെ തരംതിരിച്ച്്് കണക്കെടുപ്പ് നടത്തിയാല്‍ എസ്.ടി വിഭാഗം അംഗങ്ങളുടെ എണ്ണത്തില്‍ തൃശൂരിനാണ് ഒന്നാം സ്ഥാനം. ഇവിടെ നിന്നും 10,899 എസ്.ടി അംഗങ്ങളാണുള്ളത്. 10,676 അംഗങ്ങളുമായി തിരുവനന്തപുരത്തിനാണ് രണ്ടാംസ്ഥാനം. 9782 എസ്.സി അംഗങ്ങളുമായി മലപ്പുറം മൂന്നാംസ്ഥാനത്താണ്. ഏറ്റവും കുറവ് അംഗങ്ങള്‍ വയനാട്ടില്‍ നിന്നാണ്. എന്നാല്‍ എസ്.ടി വിഭാഗത്തിലുള്ള അംഗങ്ങളുടെ കണക്കെടുപ്പില്‍ വയനാടാണ് മുന്നില്‍. ഇവിടെ നിന്ന് 4943 പുതിയ അംഗങ്ങള്‍ കുടുംബശ്രീയില്‍ പങ്കാളികളായിട്ടുണ്ട്. കണ്ണൂരാണ് രണ്ടാം സ്ഥാനത്ത്. 1848 എസ്.സി അംഗങ്ങളാണ് ഇവിടെ നിന്നുള്ളത്. പാലക്കാടാണ് മൂന്നാ സ്ഥാനത്ത് 1749 അംഗങ്ങള്‍. എസ്.ടി അംഗങ്ങള്‍ ഏറ്റവും കുറവ് ഇടുക്കിയില്‍ നിന്നാണ്.

മലപ്പുറം ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ന്യൂനപക്ഷക്കാര്‍ എത്തിയിരിക്കുന്നത്. 48,981 പേരാണ് ഇവിടെ നിന്നെത്തിയിരിക്കുന്നത്. 34,128 പേരുമായി കോഴിക്കോട് രണ്ടാം സ്ഥാനത്തും 18,420 അംഗങ്ങളുമായി തൃശൂര്‍ മൂന്നാംസ്ഥാനത്തുമാണ്. പത്തനംതിട്ടയില്‍ നിന്നാണ് ഏറ്റവും കുറവ് ന്യൂനപക്ഷക്കാരുള്ളത്. പൊതുവിഭാഗത്തില്‍പ്പെട്ട 38,980 പേര്‍ കോഴിക്കോട്ട് നിന്നും 32,804 പേര്‍ തൃശൂരില്‍ നിന്നും 30,534 പേര്‍ കണ്ണൂരില്‍ നിന്നും കുടുംബശ്രീയുടെ ഭാഗമായി. പൊതുവിഭാത്തില്‍ ഏറ്റവും കുറവ് വയനാട്ടില്‍ നിന്നാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Kozhikode, Malappuram, Kerala, Woman, Malayalam News, Kudumbashree.

Post a Comment