Follow KVARTHA on Google news Follow Us!
ad

ഫലസ്തീന്‍ രാഷ്ട്രം: വോട്ടെടുപ്പില്‍ നിന്നും ഇന്ത്യ വിട്ടുനില്‍ക്കും

ഇസ്രായേലുമായുള്ള പ്രതിരോധ- നയതന്ത്ര ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിന്റെ ഭാഗമായി സ്വതന്ത്രNew Delhi, Prime Minister, Narendra Modi, UPA, Visit, National,
ഡെല്‍ഹി: (www.kvartha.com 22.12.2014) ഇസ്രായേലുമായുള്ള പ്രതിരോധ- നയതന്ത്ര ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിന്റെ ഭാഗമായി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തെ പിന്തുണയ്ക്കുന്നതില്‍ നിന്നും ഇന്ത്യ വിട്ടുനില്‍ക്കും. ഇതിന്റെ ഭാഗമായി ഫലസ്തീന്‍ രാഷ്ട്രം സംബന്ധിച്ച വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കാനാണ് ഇന്ത്യയുടെ തീരുമാനം.

വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ  ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമമാണ് ഇതുസംബന്ധിച്ച വാര്‍ത്ത  റിപോര്‍ട്ട് ചെയ്തത്. വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നതോടെ ഇന്ത്യയുടെ പ്രധാനപ്പെട്ട വിദേശ നയത്തിലാണ് സര്‍ക്കാര്‍ മാറ്റം വരുത്തുന്നത്. സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തിനുള്ള പിന്തുണ ഇന്ത്യയുടെ അടിസ്ഥാനപരമായ വിദേശ നയമാണ്.

സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തെ ആദ്യമായി പിന്തുണച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനെ (പി.എല്‍.ഒ) ഫലസ്തീന്‍ രാഷ്ട്രത്തിന്റെ പ്രതിനിധികളായി അംഗീകരിച്ച അറബ് ഇതര രാജ്യവും ഇന്ത്യയാണ്.

നേരത്തെ യു പി എ സര്‍ക്കാരുമായി ഇസ്രയേല്‍ പ്രതിരോധ രംഗത്ത് ശക്തമായ സഹകരണം ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഫലസ്തീനുമായുള്ള നയതന്ത്ര ബന്ധത്തില്‍ വേണ്ടത്ര  മാറ്റങ്ങള്‍ വരുത്തിയിരുന്നില്ല. 2003ല്‍ വാജ്‌പേയ് സര്‍ക്കാറിന്റെ കാലത്ത് ഇസ്രായേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോഴും ഫലസ്തീനോടുള്ള നയത്തില്‍ മാറ്റമുണ്ടാക്കിയിരുന്നില്ല.ആ നയത്തിലാണ്  മോഡി സര്‍ക്കാര്‍ ഇപ്പോള്‍ മാറ്റം വരുത്തുന്നത്.
India may end support to Palestine at U.N, New Delhi, Prime Minister, Narendra Modi, UPA,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: India may end support to Palestine at U.N, New Delhi, Prime Minister, Narendra Modi, UPA, Visit, National.

Post a Comment