Follow KVARTHA on Google news Follow Us!
ad

ആണ്‍ - പെണ്‍ പോലീസുകാര്‍ ഇന്‍സൈഡ് ചെയ്യണം; കുഴഞ്ഞത് വനിതാ പോലീസ്

വനിതാ പോലീസിനും ആണ്‍ പോലീസിനും ഒരു പോലത്തെ യൂണിഫോം കൊണ്ടുവരാനുള്ള തീരുമാനത്തിനെതിരെ Thiruvananthapuram, Kerala, Police, Uniform, Lady Police
തിരുവനന്തപുരം: (www.kvartha.com 31.12.2014) വനിതാ പോലീസിനും ആണ്‍ പോലീസിനും ഒരു പോലത്തെ യൂണിഫോം കൊണ്ടുവരാനുള്ള തീരുമാനത്തിനെതിരെ വനിതാ പോലീസുകാര്‍ക്കിടയില്‍ പ്രതിഷേധം. സിവില്‍ പോലീസ് ഓഫീസര്‍മാര്‍ അടക്കമുള്ള മുഴുവന്‍ വനിതാ പോലീസുകാരും തങ്ങളുടെ ഷര്‍ട്ട് പുരുഷ പോലീസുകാരുടെ രീതിയില്‍ 'ഇന്‍സൈഡ്' ചെയ്യണമെന്ന് പുതിയ ഉത്തരവ് വന്നിരിക്കുന്നതായും ഇത് വനിതാ പോലീസിനിടയില്‍ മാനസീക വൈഷമ്യത്തിന് കാരണമാകുമെന്നാണ് പറയുന്നത്.

നിലവില്‍ വനിതാ പോലീസുകാര്‍ ഷര്‍ട്ട് ഇന്‍സൈഡ് ചെയ്യാതെ പാന്റിന് പുറമെ ധരിച്ച് അതിന് മീതെ ബെല്‍റ്റിട്ടുള്ള ഊദ്യോഗിക വേഷമാണ് ഉപയോഗിക്കുന്നത്. വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ യൂണിഫോമിന് നേരത്തെ മുതല്‍ തന്നെ പുരുഷ പോലീസുകാരുടെ യൂണിഫോമില്‍ നിന്നും വ്യത്യാസമൊന്നുമില്ല.

അതേസമയം വനിതാ പോലീസുകാര്‍ പറയുന്നത് പദവികള്‍ വേര്‍തിരിക്കാന്‍ മറ്റ് ചിന്നങ്ങള്‍ ഉണ്ടെന്നും അത് വസ്ത്രധാരണത്തിലെ ഒഴിവാക്കണമെന്നും വസ്ത്രധാരണത്തിലെ പരിഷ്‌കാരം നടപ്പിലാകുമ്പോള്‍ വനിതാ പോലീസുകാര്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരെക്കാളും പബ്ലിക്കില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഇന്‍സൈഡ് ചെയ്താല്‍ ശരീര ഭാഗം മറ്റുള്ളവരുടെ ശ്രദ്ധയില്‍ പെടാന്‍ ഇടയാകുമെന്നാണ് പുതിയ വസ്ത്രധാരണത്തെ എതിര്‍ക്കുന്ന വനിതാപോലീസുകാരുടെ അഭിപ്രായം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Thiruvananthapuram, Kerala, Police, Uniform, Lady Police. 

إرسال تعليق