Follow KVARTHA on Google news Follow Us!
ad

അട്ടപ്പാടി ഫോറസ്റ്റ് റേഞ്ച് ആക്രമണം: 2 പേര്‍ കസ്റ്റഡിയില്‍

അട്ടപ്പാടി മുക്കാലിയിലെ ഫോറസ്റ്റ് ഓഫീസ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് നേരെ അക്രമം palakkad, Police, Custody, attack, Maoists, palakkad, Kerala,
പാലക്കാട്: (www.kvartha.com 22.12.2014) അട്ടപ്പാടി മുക്കാലിയിലെ ഫോറസ്റ്റ് ഓഫീസ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടവരെന്ന് സംശയിക്കുന്ന രണ്ടു പേര്‍ കസ്റ്റഡിയില്‍. മങ്കര ഭാഗത്തു നിന്നും സ്വകാര്യ ബസില്‍ സംശയാസ്പദമായ രീതിയില്‍ സഞ്ചരിക്കുകയായിരുന്ന രണ്ടു പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇവരെ മങ്കര പോലീസ് ചോദ്യം ചെയ്തു വരുന്നു.
Palakkad, Police, Custody, Attack,

അക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അട്ടപ്പാടിയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ വനംവകുപ്പും പോലീസും സംയുക്ത പരിശോധന ആരംഭിച്ചു.  മുക്കാലിയിലെ ഫോറസ്റ്റ് റേഞ്ച് ആക്രമണത്തിന് പിന്നില്‍ മാവോയിസ്റ്റുകളാണെന്ന് ഇന്റലിജന്‍സ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് അഗളി, പാടഗിരി, കല്ലടിക്കോട് എന്നീ പോലീസ് സ്‌റ്റേഷനുകള്‍ ഉള്‍പ്പെടെയുളള സ്ഥാപനങ്ങള്‍ക്ക് കനത്ത  സുരക്ഷ ഏര്‍പെടുത്തിയിട്ടുണ്ട്. സംശയാസ്പദമായി കാണുന്നവരെ ചോദ്യം ചെയ്യാന്‍ പോലീസിന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്.

അതേസമയം പാലക്കാട് ചന്ദ്രനഗറില്‍ കെ.എഫ്.സി ചിക്കന്‍ റസ്റ്റോറന്റ് ആക്രമിച്ചവരുടെ
സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്. അട്ടപ്പാടിയിലെയും വയനാട്ടിലെ വെള്ളമുണ്ടയിലെയും ഫോറസ്റ്റ് റേഞ്ച് ഓഫീസുകള്‍ക്ക് നേരെയും പാലക്കാട് ചന്ദ്രാനഗര്‍ കെ.എഫ്.സി ചിക്കന്‍ റസ്‌റ്റോറന്റിനു നേരെയുമാണ് മാവോയിസ്റ്റ് ആക്രമണമുണ്ടായത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
ഖാസി കേസ്: ഐ.ബി ഉദ്യോഗസ്ഥന്‍ കാസര്‍കോട്ട്; 26 നു നേതാക്കളുടെ സംയുക്ത യോഗം

Keywords: Palakkad, Police, Custody, Attack, Maoists, palakkad, Kerala. 

Post a Comment