Follow KVARTHA on Google news Follow Us!
ad

ചുംബന സ്ത്രീകള്‍ തുണിയില്ലാതെ റോഡിലൂടെ ഓടട്ടെ എന്ന് ഷീല

കേരളത്തില്‍ സദാചാര പോലീസിനെതിരെ നടക്കുന്ന ചുംബന സമരത്തെ ശക്തമായി വിമര്‍ശിച്ച് Thiruvananthapuram, Women, Parents, Molestation, Court, Kerala,
തിരുവനന്തപുരം: (www.kvartha.com 31.12.2014) കേരളത്തില്‍ സദാചാര പോലീസിനെതിരെ നടക്കുന്ന ചുംബന സമരത്തെ ശക്തമായി വിമര്‍ശിച്ച് നടി ഷീല രംഗത്ത്. പൊതു സ്ഥലത്ത് ചുംബിയ്ക്കാന്‍ ധൈര്യം കാണിക്കുന്ന സ്ത്രീകള്‍ തുണിയില്ലാതെ റോഡിലൂടെ ഓടണമെന്നാണ് ഷീല പറയുന്നത്. സ്ത്രീകള്‍ക്ക് ചില പരിമിതികളുണ്ട്.

മറച്ചുവയ്‌ക്കേണ്ടത് മറച്ചുവയ്ക്കുകയും കാത്ത് സൂക്ഷിക്കേണ്ടത് കാത്തു സൂക്ഷിയ്ക്കുകയുമാണ് വേണ്ടത്. ഓള്‍ കേരള ഷീല ഫാന്‍സ് വെല്‍ഫയര്‍ അസോസിയേഷന്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച്  തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുന്ന അവസരത്തിലാണ് ഷീല ചുംബന സമരത്തെ ശക്തമായി വിമര്‍ശിച്ചത്.

Actress Sheela harshly criticizing Kiss of Love, Thiruvananthapuram, Women, Parents,സ്ത്രീകളുടെ മോശം വസ്ത്രധാരണമാണ് പീഡന സംഭവം വര്‍ധിക്കാന്‍ കാരണമെന്ന് പറയുന്നത് ശരിയല്ലെന്നും ഷീല പറഞ്ഞു. കാലം മാറുന്നതിനനുസരിച്ച് സ്ത്രീകളുടെ വസ്ത്രധാരണത്തിലും ഫാഷനിലും മാറ്റം വരും. പണ്ടു കാലത്ത് ചുരിദാറായിരുന്നു ഏറ്റവും ഫാഷനബിളായ വസ്ത്രം. ഇപ്പോള്‍ അതു ജീന്‍സിലേക്കും ടീഷര്‍ട്ടിലേക്കും മാറിയിരിക്കയാണ്. പണ്ടൊക്കെ സ്ത്രീകള്‍ ജോലിക്കു പോകാന്‍ താല്‍പര്യം കാണിക്കാറില്ലായിരുന്നു. വീട്ടില്‍ ഒതുങ്ങിക്കൂടുകയാണ് പതിവ്. എന്നാല്‍ ഇന്ന് ആ സ്ഥിതിയൊക്കെ മാറി. കൂടുതല്‍ സ്ത്രീകളും ജോലിക്ക് പോകാന്‍ താല്‍പര്യം കാണിക്കുന്നവരാണ്.

തിരക്കുള്ള ജീവിതത്തിനിടയ്ക്ക് എളുപ്പം ധരിക്കാന്‍ കഴിയുന്നതും കംഫര്‍ട്ടബിളുമായ വസ്ത്രം ധരിക്കാന്‍
അവര്‍ ആഗ്രഹിക്കുന്നു. അത് കാണുന്നവന്റെ കണ്ണിലാണു കാര്യം. സ്വന്തം മകള്‍ ഇത്തരം വസ്ത്രം ധരിക്കുമ്പോള്‍ അതിനെതിരെ പ്രതികരിക്കാത്തവരാണ്  അയലത്തെ വീട്ടിലെ പെണ്‍കുട്ടി ധരിക്കുമ്പോള്‍ മറ്റൊരു കണ്ണിലൂടെ കാണുന്നത്. ആ ചിന്തയാണ് മാറ്റേണ്ടത്. കുട്ടികളെ പീഡിപ്പിക്കുന്നവരുടെ രക്ഷയ്ക്കായി  കോടതി ഇടപെടരുതെന്നും അത്തരക്കാരെ തൂക്കിലേറ്റുകയാണു വേണ്ടതെന്നും ഷീല പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ആബിദ് വധം: പോലീസ് സര്‍ജന്‍ കാസര്‍കോട്ടെത്തി
Keywords: Actress Sheela harshly criticizing Kiss of Love, Thiruvananthapuram, Women, Parents, Molestation, Court, Kerala.

إرسال تعليق