Follow KVARTHA on Google news Follow Us!
ad

എമിറേറ്റ്‌സില്‍ കഴിഞ്ഞവര്‍ഷം യാത്ര ചെയ്തത് 4.5 കോടി യാത്രക്കാര്‍

വലിപ്പമേറിയ വിമാനങ്ങളായ എയര്‍ ബസ് എ380, ബോയിങ് 777- 300 ഇ.ആര്‍.എസ് എന്നിവ ഏറ്റവും Kochi, Kerala, Business, Emirates Airlines, Passengers
കൊച്ചി: (www.kvartha.com 31.12.2014) വലിപ്പമേറിയ വിമാനങ്ങളായ എയര്‍ ബസ് എ380, ബോയിങ് 777- 300 ഇ.ആര്‍.എസ് എന്നിവ ഏറ്റവും കൂടുതല്‍ സ്വന്തമായിട്ടുള്ള എയര്‍ലൈന്‍ എന്ന പെരുമ 2014- ല്‍ നേടിയെടുത്ത എമിറേറ്റ്‌സ് കൂടുതല്‍ നേട്ടങ്ങള്‍ കൊയ്യാനായി 2015-ലേക്ക് കാലെടുത്തുവയ്ക്കുന്നു. എയര്‍ ബസ് എ 380, ബോയിങ് 777 -300 ഇആര്‍എസ് എന്നിവയുടെ എണ്ണം ഇപ്പോള്‍ 218 ആണ്.

കൂടാതെ 14 ബോയിങ് 777 ഫ്രൈറ്ററുകളുമുണ്ട്. 2014-ല്‍ 12 എയര്‍ബസ് എ380, 12 ബോയിങ് 777-300 ഇആര്‍എസ്, രണ്ട് ബോയിങ് 777 ഫ്രൈറ്റര്‍ എന്നിവയാണ് എമിറേറ്റ്‌സ് പുതുതായി വാങ്ങിയത്. എയര്‍ബസ് എ380-57, ബോയിങ് 777-300 ഇആര്‍എസ്-181 എന്നിങ്ങനെയാണ് ഇപ്പോഴത്തെ നില. ലോകത്തെ ഏറ്റവും വലിയ രാജ്യാന്തര വിമാനക്കമ്പനിയായ എമിറേറ്റ്‌സിനെ സംബന്ധിച്ചേടത്തോളം പരിസ്ഥിതി പ്രത്യാഘാതം കുറക്കുന്നതിനും യാത്രക്കാര്‍ക്ക് അത്യാധുനിക സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനും വലിപ്പമേറിയ വിമാനങ്ങള്‍ സഹായകമാണെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍ പ്രസിഡന്റ് സര്‍ ടിം ക്ലാര്‍ക് പറഞ്ഞു.

ദുബൈ എയര്‍പോര്‍ട്ടിലെ റണ്‍വേ നിര്‍മാണ ജോലി, ഇറാക്കിലേക്കും മറ്റും ആഭ്യന്തര പ്രശ്‌നങ്ങള്‍, എബോള, എണ്ണ വിലയിലൊ ഏറ്റക്കുറച്ചിലുകള്‍, ലോകത്തിന്റെ പല ഭാഗങ്ങളിലും അനുഭവപ്പെട്ട സാമ്പത്തിക അനിശ്ചിതാവസ്ഥ എന്നിവ കാരണം സര്‍വീസ് നടത്തിപ്പില്‍ 80 ദിവസത്തെ കുറവുണ്ടായെങ്കിലും 2014-ലും വളര്‍ച്ച കൈവരിക്കാന്‍ എമിറേറ്റ്‌സിന് കഴിഞ്ഞു. പുതിയ സര്‍വീസുകള്‍ തുടങ്ങുക വഴി നിലവിലുള്ള റൂട്ടുകളിലനുഭവപ്പെട്ട തളര്‍ച്ചയ്ക്ക് മറുമരുന്ന് കണ്ടെത്താന്‍ സാധിച്ചു.

താല്‍ക്കാലിക തിരച്ചടികള്‍ എമിറേറ്റ്‌സിന്റെ ദീര്‍ഘകാല വികസന പദ്ധതികളെ ഒട്ടും ബാധിക്കുകയുണ്ടായില്ല. പുതിയ സാങ്കേതിക വിദ്യകളില്‍ കാര്യമായി പണം മുടക്കാന്‍ കമ്പനിക്ക് കഴിഞ്ഞു. 2014-ല്‍ മൊത്തം യാത്രക്കാരുടെ എണ്ണം 4.5 കോടിയായിരുന്നു. പ്രതിവാരം ശരാശരി 3516 ഫ്‌ളൈറ്റുകള്‍ സര്‍വീസ് നടത്തി. 21 ലക്ഷം ടണ്‍ ചരക്കുകള്‍ കൈകാര്യെ ചെയ്തു. 4.7 കോടി പ്ലെയ്റ്റ് ഭക്ഷണം വിളമ്പി. ഭൂഗോളത്തെ 18,552 തവണ വലംവയ്ക്കുന്നതിനു തുല്യമായ 75.6 കോടി കിലോമീറ്റര്‍ പറന്നു. പുതിയ 8 നഗരങ്ങളിലേക്ക് 2014-ല്‍ പുതുതായി സര്‍വീസാരംഭിച്ചു. കീവ്, തായ്‌പേ, ബോസ്റ്റണ്‍, അബുജ, ചിക്കാഗോ, ഓസ്ലോ, ബ്രസല്‍സ്, ബുഡാപേസ്റ്റ് എന്നിവയാണ് ഈ നഗരങ്ങള്‍.

കൂടാതെ നിലവിലുള്ള 20 കേന്ദ്രങ്ങളിലേക്ക് സര്‍വിസുകളുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്തു. സൂറിച്ച്, ബാഴ്‌സലോണ, ലണ്ടന്‍ ഗാറ്റ്‌വിക്, കുവൈറ്റ്, മുംബൈ, ഫ്രാങ്ക്ഫര്‍ട്, ഡല്ലാസ്, സാന്‍ഫ്രാന്‍സിസ്‌കോ, മിലാന്‍, ഹൂസ്റ്റണ്‍ എന്നിവിടങ്ങളിലേക്ക് എ380 സര്‍വീസ് പുതുതായി തുടങ്ങി. ചരക്ക് ഗതാഗതം സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ദുബായ് വേള്‍ഡ് സെന്‍ട്രലിലെ അല്‍ക് തൂണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് മാറ്റുക വഴി ഈ രംഗത്ത് വികസനത്തിന്റെ പുതിയ മേഖലകള്‍ കണ്ടെത്താന്‍ കഴിഞ്ഞു. വിമാനത്തിനകത്ത് വാര്‍ത്താവിനിമയ സൗകര്യങ്ങളൊരുക്കുന്നതിനായി 2014-ല്‍ 2 കോടി ഡോളറാണ് ചെലവഴിച്ചത്. 80 വിമാനങ്ങളില്‍ ഇപ്പോള്‍ വൈ-ഫൈ സൗകര്യമുണ്ട്. എല്ലാ ഫ്‌ളൈറ്റുകളിലും വൈ-ഫൈ ഒരുക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നു. ഐ പാഡ്, ഐഫോണ്‍ ആപ്പുകള്‍ തുടങ്ങിയത് 2014-ല്‍ തന്നെയാണ്. പ്രവര്‍ത്തനമാരംഭിച്ച് ആദ്യ 6 ആഴ്ചകള്‍ക്കകം തന്നെ 180,000 പേരാണ് ഐഫോണ്‍ ആപ് ഡൗണ്‍ലോഡ് ചെയ്തത്.എമിറേറ്റ്‌സിനൊപ്പം ദുബായിയും വളരുകയാണ്.

ദുബൈയില്‍ എമിയേഷന്‍ -ടൂറിസം സംബന്ധമായ ബിസിനസ് 2020 ആവുമ്പോഴേക്കും 5310 കോടി ഡോളറിന്റേതായി വര്‍ധിക്കുമെന്നാണ് ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സിന്റെ പഠനം വ്യക്തമാക്കുന്നത്. ഇത് ദുബായിയുടെ മൊത്തം ജിഡിപിയുടെ 37.5 ശതമാനമായിരിക്കും പുതുതായി 754,500 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഇത് സഹായകമാകുമെന്ന് കണക്കാക്കിയിരിക്കുന്നു.തുടര്‍ച്ചയായി മൂന്നാം തവണയും എമിറേറ്റ്‌സിനെ ഏറ്റവും കൂടുതല്‍ ബ്രാന്റ് മൂല്യമുള്ള എയര്‍ലൈനായി കഴിഞ്ഞ ഫെബ്രുവരിയില്‍ ബ്രാന്റ് ഫിനാന്‍സ് ഗ്ലോബല്‍ 500 റിപ്പോര്‍ട്ട് തെരഞ്ഞെടുക്കുകയുണ്ടായി. 548 കോടി ഡോളറാണ് എമിറേറ്റ്‌സിന്റെ ബ്രാന്റ് മൂല്യം.ഫിഫാ ലോകകപ്പിനോടനുബന്ധിച്ച് പെലെ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരെ അണിനിരത്തിക്കൊണ്ട് നടത്തിയ പരസ്യ പ്രചാരണങ്ങള്‍ 26 കോടി പ്രേക്ഷകരെ ആകര്‍ഷിക്കുകകയുണ്ടായി. ആസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് തുടര്‍ വര്‍ഷങ്ങളിലും സ്‌പോണ്‍സര്‍ ചെയ്യുന്നതിനുള്ള കരാറിലും 2014-ല്‍ എമിറേറ്റ്‌സ് ഒപ്പുവെയ്ക്കുകയുണ്ടായി.



Keywords: Kochi, Kerala, Business, Emirates Airlines, Passengers. 

إرسال تعليق