Follow KVARTHA on Google news Follow Us!
ad

വി സിമാരുടെ യോഗം വിളിച്ച സംഭവം: ഗവര്‍ണര്‍ക്ക് പിന്തുണയുമായി വി എസ്

ഗവര്‍ണര്‍ പി.സദാശിവത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ രംഗത്ത്. Thiruvananthapuram, V.S Achuthanandan, Governor, Conference, Kerala,
തിരുവനന്തപുരം: (www.kvartha.com 30.10.2014) ഗവര്‍ണര്‍ പി.സദാശിവത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ രംഗത്ത്. ഗവര്‍ണര്‍ വി സിമാരുടെ യോഗം വിളിച്ചതില്‍ തെറ്റില്ലെന്ന് വി എസ് പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഗവര്‍ണറെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് പറഞ്ഞ അദ്ദേഹം സര്‍വകലാശാലകളെ കുട്ടിച്ചോറാക്കിയത് സര്‍ക്കാര്‍ തന്നെയാണെന്ന് കുറ്റപ്പെടുത്തുകയുണ്ടായി.

ഗവര്‍ണര്‍ പി.സദാശിവം വി.സിമാരുടെ യോഗം വിളിച്ചത് ശരിയായില്ലെന്നും ജനാധിപത്യ സര്‍ക്കാരിന്റെ അധികാരത്തിന്‍മേലുള്ള കയ്യേറ്റമാണ് ഗവര്‍ണറുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നതെന്നുമുള്ള  അഭിപ്രായം ഉയര്‍ന്നിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംസ്ഥാനത്തെ 12 വൈസ് ചാന്‍സലര്‍മാരുടെ യോഗം കൊച്ചിയില്‍ സദാശിവം വിളിച്ചു ചേര്‍ത്തത്. കാലിക്കറ്റ്, കുസാറ്റ്, എം.ജി, കേരള സര്‍വകാശാലകളില്‍ സമീപകാലത്തുണ്ടായ കുഴപ്പങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു യോഗം സംഘടിപ്പിച്ചത്.

Thiruvananthapuram, V.S Achuthanandan, Governor, Conference, Kerala.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:  മുരളി വധം: രണ്ടു പ്രതികളുടെ അറസ്റ്റ് ഉച്ചയോടെ, ബൈക്ക് കസ്റ്റഡിയില്‍

Keywords: Thiruvananthapuram, V.S Achuthanandan, Governor, Conference, Kerala.

Post a Comment