Follow KVARTHA on Google news Follow Us!
ad

തൊടുപുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ തിരുവാഭരണം കവര്‍ന്നിട്ട് 10 വര്‍ഷം; അന്വേഷണം നിലച്ചു

തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ലക്ഷങ്ങള്‍ വിലവരുന്ന തിരുവാഭരണം കവര്‍ച്ച ചെയ്തിട്ട് പത്ത് വ Thodupuzha, Temple, Robbery, Accused, Kerala, Investigates, Police, Srikrishna
തൊടുപുഴ: (www.kvartha.com 23.10.2014) തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ലക്ഷങ്ങള്‍ വിലവരുന്ന തിരുവാഭരണം കവര്‍ച്ച ചെയ്തിട്ട് പത്ത് വര്‍ഷം പിന്നിടുന്നു. ലോക്കല്‍ പോലീസ് മുതല്‍ ടെമ്പിള്‍ തെഫ്റ്റ് സ്‌ക്വാഡ് വരെ അന്വേഷിച്ച കേസ് പോലീസ് എഴുതിത്തള്ളിയെന്നാണ് വിവരം. 2004 സെപ്റ്റംബര്‍ എട്ടിനാണ് സംഭവം നടക്കുന്നത്. ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ വിഗ്രഹത്തില്‍ തിരുവാഭരണം അണിയിച്ചിരുന്നു. ഇതിന് ശേഷം അവ ഊരിയെടുത്ത് പൂജാരിമാര്‍ അന്നത്തെ ക്ഷേത്രമാനേജര്‍ രാധാകൃഷ്ണനെ ഏല്‍പ്പിച്ചു.

തുടര്‍ന്ന് രാധാകൃഷ്ണന്‍ തിരക്കുകള്‍ക്കിലെ വഴിപാട് രസീത് എഴുതുന്നിടത്തെ തടിഅലമാരയില്‍ വച്ചു. അലമാരപൂട്ടിയിരുന്നില്ല. പിറ്റേന്ന് പരിശോധിച്ചപ്പോഴാണ് തിരുവാഭരണം മോഷണം പൊയ വിവരം അറിയുന്നത്. ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു. ലോക്കല്‍ പോലീസാണ് കേസ് ആദ്യം അന്വേഷിച്ചത്. പ്രാഥമിക അന്വേഷണത്തില്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്തിയെങ്കിലും കേസിന് തുമ്പുണ്ടാക്കാനുതകുന്ന ഒരു വിവരവും ലഭിച്ചില്ല. ഹിന്ദുഐക്യവേദി ഉള്‍പ്പെടെയുള്ള സംഘടനകള്‍ നല്‍കിയ നിവേദനത്തെത്തുടര്‍ന്ന് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. ലോക്കല്‍ പോലീസ് നടത്തിയ അന്വേഷണത്തിന്റെ പാതയാണ് ക്രൈംബ്രാഞ്ചും പിന്നിട്ടത്. അമ്പലമോഷണക്കേസുകള്‍ അന്വേഷിച്ച് പരിചയമുണ്ടായിരുന്ന ഡിവൈ.എസ്.പി ഹരിദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കേസ് അന്വേഷിച്ചു. ഈ അന്വേഷണത്തിനും കൊള്ളക്കാരെ പിടികൂടാനായില്ല.

ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണം കവര്‍ച്ച ചെയ്ത സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന്  ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി എസ്. പദ്മഭൂഷണ്‍ ആവശ്യപ്പെട്ടു. കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളുടെ ഗണത്തില്‍പ്പെടുന്ന തൊടുപുഴ ക്ഷേത്രത്തിലെ മോഷണം തെളിയിക്കുന്നതിന് സംഭവം നടന്ന് പത്ത് വര്‍ഷം കഴിഞ്ഞിട്ടും കേരള പോലീസിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്ര ഏജന്‍സിയുടെ ഇടപെടല്‍ അനിവാര്യമായി വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Thodupuzha, Temple, Robbery, Accused, Kerala, Investigates, Police, Srikrishna. 

Post a Comment