Follow KVARTHA on Google news Follow Us!
ad

മുസ്ലിം ലീഗുമായി ഏറ്റുമുട്ടാനില്ല, വെല്‍ഫയര്‍പാര്‍ട്ടിയില്‍ എല്ലാവര്‍ക്കും പങ്കാളിത്തം: ടി. ആരിഫലി

ജമാഅത്ത് ഇസ്ലാമി മുന്‍കൈയെടുത്ത് രൂപം നല്‍കിയ രാഷ്ട്രീയ പാര്‍ട്ടിയായ 'വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ' മതേതര വോട്ടുകള്‍ T Arif Ali, Jamaat e islami, Jeddah, Saudi Arabia, Gulf, Press Meet.
ജിദ്ദ: (www.kvartha.com 20.10.2014) ജമാഅത്ത് ഇസ്ലാമി മുന്‍കൈയെടുത്ത് രൂപം നല്‍കിയ രാഷ്ട്രീയ പാര്‍ട്ടിയായ 'വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ' മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ കാരണമകില്ലെന്ന് ജമാഅത്തെ ഇസ്ലാമി കേരള അധ്യക്ഷന്‍ ടി. ആരിഫലി അഭിപ്രായപ്പെട്ടു. ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം സൗദിയിലത്തെിയ ആരിഫലി ജിദ്ദയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

മതേതര വോട്ടുകള്‍ ഭിന്നിക്കാതിരിക്കുവാന്‍ വേണ്ടിയാണ് എല്ലാവര്‍ക്കും പങ്കാളിത്തമുള്ള വെല്‍ഫയര്‍ പാര്‍ട്ടി രൂപീകരിക്കാന്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി  മുന്‍കൈ എടുത്തതെന്ന് ടി. ആരിഫലി മാധ്യപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചു. ഇന്ത്യന്‍ ജനതയുടെ  മൊത്തം ക്ഷേമം മുന്‍നിര്‍ത്തിയും എല്ലാ ജന വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യവുമുള്ള പാര്‍ട്ടിയാണ് വെല്‍ഫയര്‍ പാര്‍ട്ടി. അത് മുസ്ലിംലീഗുമായോ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടേയൊ രാഷ്ട്രീയ ഭൂമികയുമായി ഏറ്റുമുട്ടുന്ന സമീപനം ഉണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വൈവാഹിക ആഭാസത്തിനെതിരെ കൂട്ടായ ബോധവല്‍കരണം അനിവാര്യമാണെന്നും ഇക്കാര്യത്തില്‍ മുസ്ലിംലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്‌ളാഘനീയമാണെന്നും ആരിഫലി വ്യക്തമാക്കി.

1980 മുതല്‍ തന്നെ കേരളത്തില്‍ ജമാഅത്തെ ഇസ്ലാമി അതിന്റെ പ്രവര്‍ത്തകരില്‍ ഇത് കര്‍ശനമായി നടപ്പാക്കിവരുന്നുവെന്നും ആരിഫലി പറഞ്ഞു. ഈ വിഷയങ്ങളില്‍ പ്രവാസികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും കഠിനമായി അധ്വാനിച്ച അവരുടെ സമ്പാദ്യം പാഴായിപോവരുതെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

മദ്യ നിരോധനവുമായി ബന്ധപ്പെട്ട് ഐക്യ മുന്നണി സര്‍ക്കാറെടുത്ത നിലപാട് സ്വാഗതാര്‍ഹമാണ്. കെ.പി.സി.സി. പ്രസിഡണ്ട് വി.എം സുധീകന്‍ സ്വീകരിച്ച ഉറച്ച നിലപാടാണ് മദ്യനിരോധനത്തിന് അനുകൂലമായി തീരുമാനമെടുക്കാന്‍ സഹായകരമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടുംബം പോറ്റാന്‍ വിദേശങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പ്രവാസി സമൂഹം ഒട്ടേറെ പ്രശ്‌നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും ഇവരുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും അടിയന്തര പ്രാധാന്യത്തോടെ പരിഹാരമുണ്ടാക്കണമെന്നും ടി. ആരിഫലി ആവശ്യപ്പെട്ടു.

ഇന്ത്യയിലെ ഭരണ മാറ്റത്തെ എല്ലാവരും ഗൗരവപൂര്‍ണ്ണമായിട്ടാണ് വീക്ഷിക്കുന്നത്. ഒരു മതേതര കക്ഷിയില്‍ നിന്നും മറ്റൊരു മതേതര കക്ഷിയിലേക്കുള്ള ഭരണമാറ്റമല്ല ഇപ്പോള്‍ നടന്നിട്ടുള്ളത്. ഫാസിസ്റ്റ് ശക്തികളാണ് അധികാരത്തില്‍ വന്നിട്ടുള്ളതെങ്കിലും ഫാസിസ്റ്റ് ഭരണം ഇന്ത്യയില്‍ നടപ്പാക്കാന്‍ കഴിയുമെന്ന് വിചാരിക്കുന്നില്‌ളെന്ന് ആരിഫലി പറഞ്ഞു. കേവലം മുപ്പത്തിയൊന്ന് ശതമാനം വോട്ടിന്റെ ബലത്തില്‍ അധികാരത്തില്‍ വന്നവരാണ് അവര്‍. മതേതര വോട്ടുകള്‍ ഭിന്നിച്ചതാണ് ബി.ജെ.പി.ക്ക് ഗുണകരമായത്. അത്‌കൊണ്ട് തന്നെ ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങള്‍ക്ക് വിരുദ്ധമായ നിലപാടുകള്‍ എടുക്കുവാന്‍ ഇപ്പോള്‍ അവര്‍ക്ക് സാധ്യമല്‌ളെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചരിത്രത്തില്‍ മാറ്റം വരുത്താനുള്ള ശ്രമങ്ങള്‍ തകൃതിയായി നടക്കുന്നത് മതേതര സമൂഹം കരുതിയിരിക്കണമെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

ഇന്ത്യയില്‍ നിന്നും പ്രത്യേകിച്ച് കേരളത്തില്‍ നിന്നും ലക്ഷകണക്കിന് ആളുകളാണ് പ്രവാസികളായി ജീവിതം നയിച്ചു വരുന്നത്. മനുഷ്യ വിഭവശേഷി മറ്റു രാജ്യങ്ങള്‍ക്ക് സംഭാവനചെയ്യുന്ന ഏറ്റവും വലിയ രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ യു.പി.എ. സര്‍ക്കാരിന്റെ അവസാന കാലങ്ങളില്‍ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ താല്‍പര്യ കാട്ടിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രവാസികളുടെ യാത്രാ പ്രശ്‌നങ്ങള്‍, പുനരധിവാസം, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രവാസികളുടെ കാര്യം ഏറ്റെടുക്കുന്നതിന് പ്രവാസി വകുപ്പും മന്ത്രിയും ഉണ്ടാവണം. വിമാന ടികറ്റ് നിരക്ക് അന്യായമായി വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ നീതിപൂര്‍വ്വമായ ബദല്‍ രീതികള്‍ നടപ്പിലാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
T Arif Ali, Jamaat e islami, Jeddah, Saudi Arabia, Gulf, Press Meet.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: T Arif Ali, Jamaat e islami, Jeddah, Saudi Arabia, Gulf, Press Meet.

Post a Comment