Follow KVARTHA on Google news Follow Us!
ad

അവധി ആഘോഷിക്കാനെത്തിയ റഷ്യന്‍ യുവതി ഗോവയില്‍ കൂട്ടമാനഭംഗത്തിനിരയായി

ഗോവയില്‍ അവധി ആഘോഷിക്കാനെത്തിയ റഷ്യന്‍ യുവതിയെ കൂട്ടമാനഭംഗം ചെയ്തതായി Holidays, Complaint, Police, hospital, Treatment, Allegation, National,
പനാജി: (www.kvartha.com 24.10.2014) ഗോവയില്‍ അവധി ആഘോഷിക്കാനെത്തിയ റഷ്യന്‍ യുവതിയെ കൂട്ടമാനഭംഗം ചെയ്തതായി പരാതി. റഷ്യയിലെ മിന്‍സ്‌കില്‍ നിന്നുമെത്തിയ യുവതിയെയാണ് രണ്ടംഗ സംഘം പീഡിപ്പിച്ചത്.

ഇതുസംബന്ധിച്ച യുവതിയുടെ പരാതിയില്‍ ഗോവ പോലീസ് അന്വേഷണം ആരംഭിച്ചു. യുവതിയെ ഗോവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയമാക്കി. ആശുപത്രി അധികൃതരോട് ഗോവ ആരോഗ്യ വകുപ്പ് വിശദമായ റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഒക്ടോബര്‍ 20 ന് അര്‍ധരാത്രിയോടെയാണ് സംഭവം നടന്നതെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. കൂട്ടുകാരിയോടൊപ്പം  ഗോവയിലെ ബാഗാ ബീച്ചിലെത്തിയ യുവതിയുടെ കൈവശമുണ്ടായിരുന്ന വസ്തുക്കള്‍ അവിടെയുണ്ടായിരുന്ന രണ്ടംഗസംഘം അപഹരിക്കുകയും തുടര്‍ന്ന് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ ആരോപിക്കുന്നു.

അതേസമയം യുവതി പരാതി നല്‍കിയിട്ടും  എഫ്.ഐ.ആര്‍ തയാറാക്കാന്‍ പോലീസ് കാലതാമസം വരുത്തിയെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഒക്ടോബര്‍ 16നാണ് യുവതി കൂട്ടുകാരിയോടൊപ്പം  ഗോവയിലെത്തിയത്.

Russian woman molested on Goa beach, Holidays, Complaint, Police, Hospital,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ടാങ്കറില്‍ നിന്ന് ഗ്യാസ് ചോരുന്നുവെന്ന സന്ദേശം പരിഭ്രാന്തി പരത്തി; വസ്തുത അറിഞ്ഞപ്പോള്‍ ആള്‍കൂട്ടത്തിന്റെ ചുണ്ടില്‍ ഊറിച്ചിരി

Keywords: Russian woman molested on Goa beach, Holidays, Complaint, Police, Hospital, Treatment, Allegation, National.

Post a Comment