ന്യൂഡല്‍ഹി: (www.kvartha.com 24.10.2014) സ്വച്ഛ ഭാരത് മിഷനില്‍ പങ്കാളിയായ കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ചൂലുമായി ശ്രീനഗര്‍ തെരുവിലിറങ്ങി അവിടം വൃത്തിയാക്കിയ മുഖ്യമന്ത്രിയുടേത് നല്ല പ്രയത്‌നമാണെന്ന് മോഡി പറഞ്ഞു. ഇത് കശ്മീരിലെ ജനങ്ങള്‍ക്ക് പ്രേരണയാകുമെന്നും സ്വച്ഛ ഭാരത മിഷന് ശക്തി നല്‍കുമെന്നും മോഡി കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലൂടെയാണ് മോഡി പ്രശംസ ചൊരിഞ്ഞത്.
ശ്രീനഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയും ശ്രീനഗര്‍ തെരുവുകള്‍ വൃത്തിയാക്കാനിറങ്ങിയിരുന്നു. ബുധനാഴ്ച രാത്രിയായിരുന്നു ഇത്. സ്വച്ഛ ഭാരത് ആഭിയാന്റെ ഭാഗമായായിരുന്നു വൃത്തിയാക്കല്‍.
ഇക്കഴിഞ്ഞ ഒക്ടോബര്‍ രണ്ട്, ഗാന്ധിജയന്തി ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്വച്ഛ ഭാരത് ആഭിയാന്‍ പദ്ധതിക്ക് തുടക്കമിട്ടത്.
SUMMARY: NEW DELHI: Prime Minister Narendra Modi on Thursday appreciated Jammu and Kashmir Chief Minister Omar Abdullah for taking up the broom and cleaning a street in Srinagar, saying it was a "wonderful effort" which will strengthen the 'Swachh Bharat' campaign.
Keywords: Omar Abdulla, PM, Narendra Modi, Jammu Kashmir, Chief minister, Swach Bharat Abhiyan,