Follow KVARTHA on Google news Follow Us!
ad

ഗസയിലെ സ്‌കൂളുകളുടെ പുനര്‍ നിര്‍മാണത്തിന് മലാല 50,000 ഡോളര്‍ നല്‍കുന്നു

പാകിസ്ഥാനില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി പോരാടിയതിന് താലിബാന്‍ തീവ്രവാദികളുടെ London, Parents, Girl students, Education, Pakistan, Gun attack, Treatment, Terrorists, World,
ലണ്ടന്‍: (www.kvartha.com 30.10.2014) പാകിസ്ഥാനില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി പോരാടിയതിന് താലിബാന്‍ തീവ്രവാദികളുടെ തോക്കിനിരയായി അത്ഭുതകരമായി രക്ഷപ്പെട്ട മലാല യൂസുഫ് സായ് ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്ന ഗസയിലെ സ്‌കൂളുകള്‍ പുനര്‍ നിര്‍മിക്കാന്‍ 50,000 ഡോളര്‍ (30,50,000 രൂപ) നല്‍കുമെന്ന് പ്രഖ്യാപിച്ചു.

ഈ വര്‍ഷത്തെ സമാധാന നൊബേല്‍ സമ്മാന ജേതാവും പാകിസ്ഥാനിലെ വിദ്യാഭ്യാസ പ്രവര്‍ത്തകയുമാണ് മലാല.   സ്വീഡനില്‍ വേള്‍ഡ് ചിള്‍ഡ്രന്‍സ് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമാണ് മലാല ഇക്കാര്യം വ്യക്തമാക്കിയത്. നൊബേല്‍ സമ്മാനത്തില്‍ നിന്ന് ലഭിച്ച തുകയുടെ ഒരുഭാഗമാണ് മലാല ഗസയിലെ സ്‌കൂളുകള്‍ക്ക് വേണ്ടി നല്‍കുന്നത്.

അക്രമത്തില്‍ തകര്‍ന്ന ഫലസ്തീനിലെ 65 സ്‌കൂളുകളുടെ പുനര്‍നിര്‍മാണത്തിനാണ് തുക വിനിയോഗിക്കുക. ഐക്യരാഷ്ട്ര സംഘടനയുടെ യു.എന്‍.ആര്‍.ഡബ്‌ള്യു.എ വഴിയാണ്  തുക ഫലസ്തീനിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിക്കുന്നത്. കുട്ടികളുടെ പുരസ്‌കാരവും നൊബേല്‍ സമ്മാനവും ഒരേവര്‍ഷം തന്നെ ലഭിക്കുന്ന ലോകത്തിലെ ആദ്യ വ്യക്തിയാണ് മലാല.

താലിബാന്‍ തീവ്രവാദികളുടെ ആക്രമണത്തിനു ശേഷം ലണ്ടനില്‍ ദീര്‍ഘനാളത്തെ ചികിത്സയ്ക്ക് ശേഷമാണ് മലാലയുടെ ജീവന്‍ തിരിച്ചുകിട്ടിയത്. മലാല ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ ലോകം മുഴുവനും പ്രാര്‍ത്ഥനയുമായി കഴിയുകയായിരുന്നു. ചികിത്സയ്ക്കു ശേഷം സുഖം പ്രാപിച്ച മലാല മാതാപിതാക്കള്‍ക്കും സഹോദരനുമൊപ്പം ലണ്ടനിലാണ് ഇപ്പോള്‍ താമസം.

Malala Yousafzai gives $50,000 to reconstruction of Gaza schools, London,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
അബുദാബിയില്‍ വാഹനാപകടത്തില്‍ മരിച്ച തളങ്കര സ്വദേശിയുടെ മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും

Keywords: Malala Yousafzai gives $50,000 to reconstruction of Gaza schools, London, Parents, Girl students, Education, Pakistan, Gun attack, Treatment, Terrorists, World.

Post a Comment