Follow KVARTHA on Google news Follow Us!
ad

പാചകവാതക വില സിലിണ്ടറിന് മൂന്നര രൂപ വര്‍ധിപ്പിച്ചു

പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. സബ്‌സിഡി ഉള്ളതിനും ഇല്ലാത്തതുമായ സിലിണ്ടKochi, Increased, Kerala,
കൊച്ചി: (www.kvartha.com 24.10.2014) പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. സബ്‌സിഡി ഉള്ളതിനും ഇല്ലാത്തതുമായ സിലിണ്ടറുകള്‍ക്ക് മൂന്നര രൂപയാണ് വര്‍ധിപ്പിച്ചത്. പാചകവാതക വിതരണക്കാരുടെ കമ്മീഷന്‍ വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് വില ഉയര്‍ത്തിയത്.
ഇതുസംബന്ധിച്ച എണ്ണക്കമ്പനികളുടെ നിര്‍ദേശം പാചകവാതക വിതരണക്കാര്‍ക്ക് ലഭിച്ചു.വര്‍ഷത്തിലൊരിക്കല്‍ വിതരണക്കാരുടെ കമ്മീഷന്‍ പാചകവാതക കമ്പനികള്‍ വര്‍ധിപ്പിക്കാറുണ്ട്.

ഇതുപ്രകാരമാണ് വിതരണക്കാരുടെ കമ്മീഷന്‍ മൂന്നര രൂപ വര്‍ധിപ്പിച്ചത്. ഒരു വര്‍ഷം മുമ്പാണ് വിതരണക്കാരുടെ കമ്മീഷന്‍ മൂന്നു രൂപയായി വര്‍ധിപ്പിച്ചത്.  നിലവില്‍ 444 രൂപയാണ് സബ്‌സിഡി സിലിണ്ടറുകളുടെ വില. 3 രൂപ 50 പൈസ വര്‍ധിപ്പിക്കുന്നതോടെ 447 രൂപ 50 പൈസയാകും. സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിന് 803.50 രൂപയുമാകും.

പുതുക്കിയ വില വര്‍ധന വ്യാഴാഴ്ച  അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു. അതേസമയം അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരാത്ത സാഹചര്യത്തില്‍ മറ്റ് രീതിയിലുള്ള വില വര്‍ധനക്ക് സാധ്യതയില്ല.

 LPG price hiked by Rs 3.50 per cylinder, Distribution,Cooking, Kochi, Increased,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
കളനാട്ട് ഉദുമയില്‍ നിന്നുമെത്തിയ യുവാക്കളുടെ പരാക്രമം; 3 പേര്‍ക്ക് പരിക്ക്, ബൈക്ക് പോലീസ് പിടികൂടി

Keywords: LPG price hiked by Rs 3.50 per cylinder, Distribution,Cooking, Kochi, Increased, Kerala.

Post a Comment