Follow KVARTHA on Google news Follow Us!
ad

മദ്യ നയം: ബാറുടമകളുടെ ഹര്‍ജിയില്‍ വ്യാഴാഴ്ച വിധി പറയും

സര്‍ക്കാറിന്റെ മദ്യ നയം ചോദ്യം ചെയ്ത് ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി വ്യാഴാഴ്ച Kochi, Liquor, Kerala, High Court of Kerala, Government
കൊച്ചി: (www.kvartha.com 29.10.2014) സര്‍ക്കാറിന്റെ മദ്യ നയം ചോദ്യം ചെയ്ത് ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി വ്യാഴാഴ്ച വിധി പറയും. ഒരു മാസം മുമ്പ് വാദം പൂര്‍ത്തിയാക്കിയ കേസില്‍ ജസ്റ്റിസ് കെ സുരേന്ദ്രമോഹനാണ് വിധി പറയുന്നത്.
സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് മദ്യനയം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികള്‍
സിംഗിള്‍ബെഞ്ചിന്റെ പരിഗണനക്കെത്തിയത്. നിലവാരമില്ലെന്ന പേരില്‍ 418 ബാറുകള്‍ക്ക് ലൈസന്‍സ് നിഷേധിച്ചത് ചോദ്യം ചെയ്ത് ബാറുടമകള്‍ സിംഗിള്‍ബെഞ്ചിനെ സമീപിച്ചെങ്കിലും മദ്യ നയം ഉടന്‍ പ്രഖ്യാപിക്കാനുള്ള ഉത്തരവാണ് ഉണ്ടായത്.

സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു. സര്‍ക്കാറിന്റെ മദ്യനയം അംഗീകരിച്ച കോടതി നടപടികള്‍ തുടരാന്‍ അനുമതി നല്‍കിയതോടെയാണ് ബാറുടമകള്‍ അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഹൈക്കോടതിയിലെത്തിയ ഹര്‍ജിയില്‍ ബാറുടമകള്‍ക്ക് വേണ്ടി വാദിക്കുന്നതിന് സുപ്രീം കോടതി അഭിഭാഷകന്‍ ആര്യാമ സുന്ദരം, ഇന്ദിരാ ജയ്‌സിംഗ്, വെങ്കിട്ടരാമന്‍ എന്നിവരാണ് ഹാജരായത്.

സര്‍ക്കാറിന് വേണ്ടി ഹാജരായത് സുപ്രീംകോടതി അഭിഭാഷകനും മുന്‍ കേന്ദ്ര മന്ത്രിയുമായ കപില്‍ സിബിലാണ്. കേസില്‍ ടി.എന്‍ പ്രതാപന്‍ എം.എല്‍.എ,  കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി, പാലക്കാട് തൃത്താല മണ്ഡലം മുസ്‌ലീം ജമാഅത്ത് പ്രസിഡണ്ട് ഹംസ മുസ്‌ലിയാര്‍, പാലക്കാട് പടിഞ്ഞാറങ്ങാടി മൈനോറിറ്റി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് ചെയര്‍മാന്‍ എ.വി മുഹമ്മദാലി, സെന്റര്‍ ഫോര്‍ കസ്യൂമര്‍ എഡ്യൂക്കേഷന്‍ മാനേജിംഗ് ട്രസ്റ്റി ഡിജോ കാപ്പന്‍ എന്നിവരും കക്ഷി ചേര്‍ന്നിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Kochi, Liquor, Kerala, High Court of Kerala, Government. 

Post a Comment