Follow KVARTHA on Google news Follow Us!
ad

എയര്‍ ഇന്ത്യാ വിമാനങ്ങളില്‍ ബോംബ് ഭീഷണി; നെടുമ്പാശേരിയില്‍ കര്‍ശന പരിശോധന

എയര്‍ ഇന്ത്യാ വിമാനങ്ങളില്‍ ബോംബ് ഭീഷണി. എയര്‍ ഇന്ത്യയുടെ ഒരു ഓഫീസിലാണ് അജ്ഞാതന്‍ Kochi, Nedumbassery Airport, Protection, Bomb Threat, Conference, Message, Kerala,
കൊച്ചി: (www.kvartha.com 24.10.2014) എയര്‍ ഇന്ത്യാ വിമാനങ്ങളില്‍ ബോംബ് ഭീഷണി. എയര്‍ ഇന്ത്യയുടെ ഒരു ഓഫീസിലാണ് അജ്ഞാതന്‍ ബോംബ് ഭീഷണി സന്ദേശം അയച്ചത്. എന്നാല്‍ ഏത് ഓഫീസിലാണ് സന്ദേശം ലഭിച്ചതെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. സന്ദേശത്തെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ സിഐഎസ്എഫ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

നെടുമ്പാശേരിക്ക്  പുറമേ അഹ്മദാബാദ്, മുംബൈ എന്നീ വിമാനത്താവളങ്ങളിലും പരിശോധന കര്‍ശനമാക്കിയിരിക്കയാണ്. വിമാനത്താവളത്തിലേക്ക് വരുന്നവരെയും പോകുന്നവരെയും രണ്ട് തവണ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. എയര്‍ഇന്ത്യയുടെ ഓഫീസിലാണ് സന്ദേശം ലഭിച്ചതെങ്കിലും മറ്റ് കമ്പനികളുടെ വിമാനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. അതേസമയം  പരിശോധന വിമാന സമയങ്ങളെ ഒട്ടും തന്നെ ബാധിച്ചിട്ടില്ല. വിമാനങ്ങള്‍ കൃത്യ സമയം പാലിക്കുന്നുണ്ട്.

ഭീഷണി സന്ദേശത്തെ തുടര്‍ന്ന്  നെടുമ്പാശേരി വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിവരികയാണ്.

 Kochi, Nedumbassery Airport, Protection, Bomb Threat, Conference, Message

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Kochi, Nedumbassery Airport, Protection, Bomb Threat, Conference, Message, Kerala.

Post a Comment