Follow KVARTHA on Google news Follow Us!
ad

മൃഗ ഡോക്ടറില്ല; ചത്ത ആടുമായി കര്‍ഷകന്‍ പഞ്ചായത്ത് ഓഫീസില്‍

മറയൂര്‍ ഗ്രാമപഞ്ചായത്തിലെ മൃഗാശുപത്രിയില്‍ ഡോക്ടറില്ലാത്തതില്‍ പ്രതിഷേധിച്ച് ചത്ത ആടുമായി Hospital, Doctor, Kerala, Idukki, Farmers, Strike, Got, Ayyappan
ഇടുക്കി: (www.kvartha.com 19.10.2014) മറയൂര്‍ ഗ്രാമപഞ്ചായത്തിലെ മൃഗാശുപത്രിയില്‍ ഡോക്ടറില്ലാത്തതില്‍ പ്രതിഷേധിച്ച് ചത്ത ആടുമായി കര്‍ഷകന്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. മറയൂര്‍ ബാബുനഗര്‍ സ്വദേശി അയ്യപ്പന്റെ ഗര്‍ഭിണിയായ ആടാണ് വയറിളക്കം ബാധിച്ചു മരിച്ചത്.

ഒരു വര്‍ഷമായി മറയൂര്‍ മൃഗാശുപത്രിയില്‍ ഡോക്ടറില്ല. സമീപ ഗ്രാമപഞ്ചായത്തായ കാന്തല്ലൂരിലെ വെറ്ററിനറി ഡോക്ടര്‍ക്കാണ് അധികച്ചുമതല. മറയൂരില്‍ ഡോക്ടര്‍ ഇല്ലാത്തതിനെ തുടര്‍ന്ന് കോവില്‍ക്കടവിലെ ആശുപത്രിയില്‍ ആടിനെ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് അയ്യപ്പന്‍ പ്രതിഷേധ സൂചകമായി ചത്ത ആടുമായി കഴിഞ്ഞദിവസം പഞ്ചായത്ത് ഓഫിസിന് മുന്നിലിരുന്നത്. പിന്നീട് ആടിനെ പോസ്റ്റുമോര്‍ട്ടം ചെയ്തു മറവ് ചെയ്തു. മൂന്ന് ആട്ടിന്‍ കൂട്ടികള്‍ വയറ്റിലുണ്ടായിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Hospital, Doctor, Kerala, Idukki, Farmers, Strike, Got, Ayyappan, Goat

Keywords: Hospital, Doctor, Kerala, Idukki, Farmers, Strike, Got, Ayyappan, Goat. 

Post a Comment