Follow KVARTHA on Google news Follow Us!
ad

40 അംഗം ജപ്പാന്‍ സംഘം കൊച്ചിയിലെത്തുന്നു

കേരളവും ജപ്പാനും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനു 40 അംഗ ജാപ്പനീസ് സംഘം കൊച്ചിയിലെത്തുന്നു. Kochi, Japan, Visit, Kerala, Business
കൊച്ചി: (www.kvartha.com 23.10.2014) കേരളവും ജപ്പാനും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനു 40 അംഗ ജാപ്പനീസ് സംഘം കൊച്ചിയിലെത്തുന്നു. അടുത്ത മാസം ആറ്, ഏഴ് തീയതികളിലാണ് ഇവര്‍ കേരളം സന്ദര്‍ശിക്കുന്നത്. കേരളവും ജപ്പാനും തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിന് എ.എസ്.എ കേരള രൂപീകരിച്ച ഇന്തോ - ജപ്പാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് കേരള (ഇന്‍ജാക്ക്)യുടെ നേതൃത്വത്തിലാണ് പ്രതിനിധി സംഘമെത്തുന്നത്.

കേരളവുമായി ഏറെ സാമ്യമുള്ള ജപ്പാനിലെ പ്രമുഖ ദ്വീപായ ഹോന്‍ഷുവന്റെ തെക്ക് പടിഞ്ഞാറന്‍ മേഖലയായ സാനിന്‍ റീജിയണില്‍ നിന്നുള്ള അഞ്ച് മേയര്‍മാര്‍, സര്‍ക്കാരുദ്യോഗസ്ഥര്‍, ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് പ്രതിനിധികള്‍, വ്യാപാര വാണിജ്യ രംഗങ്ങളിലെ വിദഗ്ദര്‍, പത്രപ്രവര്‍ത്തകര്‍ എന്നിവടങ്ങുന്ന സംഘമാണ് കൊച്ചിയിലെത്തുന്നത്.

ജപ്പാന്റെ ഒ.ഡി.എ ഫണ്ട് ഉപയോഗിക്കാനുള്ള പദ്ധതികളുടെ അന്വേഷണത്തിനാണ് ഇവരെത്തുന്നത്. ഫിഷറീസ്, സമുദ്രോല്‍പന്നങ്ങള്‍, ടൂറിസം, ഹെല്‍ത്ത് കെയര്‍, ഐ.ടി തുടങ്ങിയ മേഖലകളില്‍ അവസരങ്ങള്‍ കണ്ടെത്തുകയാണ് സംഘത്തിന്റെ ലക്ഷ്യം. ഇവിടങ്ങളിലെ നിലവിലെ സാഹചര്യം സംഘം പരിശോധന നടത്തും.

തുടര്‍ന്നു സാധ്യതകള്‍ ബോധ്യപ്പെട്ടതിനു ശേഷമായിരിക്കും അതതു മേഖലകളില്‍ നിക്ഷേപം നടത്തുക. സന്ദര്‍ശനത്തിനിടയില്‍ മുഖ്യമന്ത്രിയുമായും കൊച്ചി മേയറുമായും സംഘം ചര്‍ച്ച നടത്തും. കളമശേരി കിന്‍ഫ്ര പാര്‍ക്കിലെ നിപോണ്‍ കേരള സെന്റര്‍, ഫിഷിംഗ് ഹാര്‍ബര്‍, മരടിലെ വാട്ടര്‍ സപ്ലൈ ഇന്‍സ്റ്റലേഷന്‍, ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റ്, അരൂര്‍ സമുദ്രോല്‍പന്ന സംസ്‌കരണ പ്ലാന്റ്, ആയുര്‍വേദ കേന്ദ്രം എന്നിവിടങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Kochi, Japan, Visit, Kerala, Business,
40-Member Japanese Business Delegation to Visit Kerala in November

Post a Comment