Follow KVARTHA on Google news Follow Us!
ad

അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞിനെ 13കാരി മാലിന്യകൂമ്പാരത്തില്‍ തള്ളി

കാലിഫോര്‍ണിയ: (www.kvartha.com 24.10.2014) കഴിഞ്ഞയാഴ്ച മാലിന്യ കൂമ്പാരത്തില്‍ നിന്നും കണ്ടെത്തിയ നവജാത ശിശുവിന്റെ മാതാവിനെ പോലീസ് കണ്ടെത്തി.California, Baby, Abandoned, Waste bin,
കാലിഫോര്‍ണിയ: (www.kvartha.com 24.10.2014) കഴിഞ്ഞയാഴ്ച മാലിന്യ കൂമ്പാരത്തില്‍ നിന്നും കണ്ടെത്തിയ നവജാത ശിശുവിന്റെ മാതാവിനെ പോലീസ് കണ്ടെത്തി. മര്‍സെഡ് നിവാസിയായ 13കാരിയാണ് കുഞ്ഞിന്റെ മാതാവ്.

പ്രസവിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് കുഞ്ഞിനെ പെണ്‍കുട്ടി മാലിന്യകൂമ്പാരത്തില്‍ തള്ളിയത്.

പ്ലാസ്റ്റിക് ബോട്ടിലുകള്‍ പെറുക്കാനെത്തിയ യുവാവാണ് കുഞ്ഞിനെ ആദ്യമായി കണ്ടത്. തുടര്‍ന്നിയാള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

California, Baby, Abandoned, Waste bin,കുഞ്ഞ് പൂര്‍ണ ആരോഗ്യവാനാണെന്ന് പോലീസ് പറഞ്ഞു. കുഞ്ഞിനെ ദത്തുനല്‍കുന്നതിനെക്കുറിച്ചും അധികൃതര്‍ ആലോചിച്ചുവരികയാണ്.

അറസ്റ്റിലായ മാതാവ് ഇപ്പോള്‍ അധികൃതരുടെ പരിചരണത്തിലാണ്. അവിഹിതബന്ധത്തിലുണ്ടായ കുഞ്ഞിനെയാണ് പെണ്‍കുട്ടി ഉപേക്ഷിച്ചത്. പെണ്‍കുട്ടിക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്താന്‍ സാധ്യതയുണ്ടെന്നാണ് റിപോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

SUMMARY: Authorities in Central California say they have identified a 13-year-old girl as the mother of a newborn baby abandoned last week in a trash bin.

Keywords: California, Baby, Abandoned, Waste bin,

Post a Comment