Follow KVARTHA on Google news Follow Us!
ad

ഹേമന്ത് കര്‍ക്കരെയുടെ ഭാര്യ കവിതാ കര്‍ക്കരെ അന്തരിച്ചു

മുംബൈ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട മഹാരാഷ്ട്ര ഭീകര വിരുദ്ധ സേനാ മേധാവി Mumbai, Maharashtra, Mumbai, Threatened, Teacher, Narendra Modi, Media, Blast, National,
മുംബൈ: (www.kvartha.com 29.09.2014)മുംബൈ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട മഹാരാഷ്ട്ര ഭീകര വിരുദ്ധ സേനാ മേധാവി ഹേമന്ത് കര്‍ക്കരെയുടെ ഭാര്യ കവിതാ കര്‍ക്കരെ(47) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന കവിതാ കര്‍ക്കരെയെ മുംബൈയിലെ ഹിന്ദുജാ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

ശനിയാഴ്ച രാവിലെ എട്ടു മണിയോടെയാണ് മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കവിതാ കര്‍ക്കരെയ്ക്ക് ബോധക്ഷയമുണ്ടായത്. തിങ്കളാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് മരണം. കോളജ് അധ്യാപികയായിരുന്നു. മൃതദേഹം വൈദ്യപഠനത്തിന് നല്‍കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മുംബൈ ഭീകരാക്രമണത്തിനിടെ  ഭര്‍ത്താവിന് മികച്ച ആയുധങ്ങളും സജ്ജീകരണങ്ങളും നല്‍കിയിരുന്നെങ്കില്‍ അദ്ദേഹം കൊല്ലപ്പെടില്ലായിരുന്നുവെന്ന കവിതയുടെ പരാമര്‍ശം ഏറെ ചര്‍ച്ചയായിരുന്നു.  ഓപ്പറേഷനിടെ മുംബൈയിലെ കാമാ ആശുപത്രിക്കടുത്ത് വെച്ചാണ് കര്‍ക്കരെ കൊല്ലപ്പെട്ടത്.

മാത്രമല്ല  കര്‍ക്കരെയുടെ മരണത്തില്‍ അനുശോചനം അറിയിക്കാന്‍ സഹായവാഗ്ദാനങ്ങളുമായെത്തിയ  അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ കാണാന്‍ കവിത വിസമ്മതിച്ചതും മാധ്യമങ്ങളില്‍ വലിയ  വാര്‍ത്തയായിരുന്നു. കൊല്ലപ്പെടും മുമ്പ് കര്‍ക്കരെ തന്നെ വിളിച്ചിരുന്നുവെന്നും തന്റെ ജീവന് ഭീഷണിയുള്ളതായി പറഞ്ഞുവെന്നുമുള്ള കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങിന്റെ പ്രസ്താവനയെ തള്ളിയും കവിത രംഗത്തുവന്നിരുന്നു. ദിഗ് വിജയ് സിങ്ങിന്റെത് വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്ന് കവിത പ്രതികരിച്ചു. പിന്നീട് മുംബൈയില്‍ നടന്ന ചടങ്ങില്‍ മോഡിയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങിയതും വാര്‍ത്തയായിരുന്നു.

തന്റെ കുടുംബത്തെ ഏറെ തളര്‍ത്തിയത് 2008ലെ മാലേഗാവ് സ്‌ഫോടന കേസ് അന്വേഷണവുമായി ബന്ധപ്പെട്ട വിമര്‍ശനമാണെന്ന് കവിത ഒരു ചാനല്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.
മക്കള്‍: ആകാശ് (നിയമ വിദ്യാര്‍ത്ഥി, പൂനെ), ജൂയ് നകാരെ (ബോസ്റ്റണ്‍), സയാവി (ലണ്ടന്‍).

 Kavita Karkare, 26/11 martyr's wife, declared dead, Mumbai, Maharashtra, Mumbai,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Kavita Karkare, 26/11 martyr's wife, declared dead, Mumbai, Maharashtra, Mumbai, Threatened, Teacher, Narendra Modi, Media, Blast, National.

إرسال تعليق