Follow KVARTHA on Google news Follow Us!
ad

സിഗററ്റിന്റെ നികുതി വര്‍ധനയ്ക്ക് പുകയില നിയന്ത്രണ രംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ അഭിനന്ദനം

സിഗററ്റിന്റെ മൂല്യവര്‍ദ്ധിത നികുതിയില്‍ 2014-15 സാമ്പത്തികവര്‍ഷത്തില്‍ 50 ശതമാനം വര്‍ധനവ് വരുത്തിയ സംസ്ഥാന സര്‍ക്കാര്‍ Thiruvananthapuram, Kerala, Goverment, Oommen Chandy, CM, Liquor, India, Increase in cigarette taxes welcome
തിരുവനന്തപുരം:(www.kvartha.com 18.09.2014) സിഗററ്റിന്റെ മൂല്യവര്‍ദ്ധിത നികുതിയില്‍ 2014-15 സാമ്പത്തികവര്‍ഷത്തില്‍ 50 ശതമാനം വര്‍ധനവ് വരുത്തിയ സംസ്ഥാന സര്‍ക്കാര്‍ നടപടിയെ ടുബാക്കോ ഫ്രീ കേരളയുടെ കുടക്കീഴില്‍ ആരോഗ്യ-സാമൂഹ്യപ്രവര്‍ത്തനരംഗത്തുള്ളവര്‍ അഭിനന്ദിച്ചു.

പുകയില ഉല്‍പന്ന നികുതി വര്‍ധനവിലൂടെ ഉപഭോഗം കുറയ്ക്കാനാകുമെന്നതിനാല്‍ പുകയിലജന്യ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നികുതി വര്‍ധിപ്പിക്കണമെന്ന ആവശ്യം ഏറെനാളായി ശക്തമാണ്. ഈ സാഹചര്യത്തില്‍ ഇത്തരമൊരു സദുദ്ദേശത്തോടെയുള്ള തീരുമാനം മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ളള സര്‍ക്കാര്‍ കൈക്കൊണ്ടത് ശരിയായ സമയത്താണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

കേരളത്തിലെ യുവാക്കള്‍ക്കിടയിലുള്‍പ്പെടെ പുകയിലജന്യ അര്‍ബുദം പെരുകിവരുന്ന സാഹചര്യത്തില്‍ നികുതി വര്‍ധിപ്പിക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്ന് പ്രമുഖ ക്യാന്‍സര്‍ സര്‍ജനും ആര്‍സിസി ഡയറക്ടറും ടുബാക്കോ ഫ്രീ കേരള വൈസ് ചെയര്‍മാനുമായ ഡോ. പോള്‍ സെബാസ്റ്റിയന്‍ പറഞ്ഞു. ഒഴിവാക്കാവുന്നതായിട്ടും പുകയില ഉപയോഗത്താല്‍ പല ജീവിതങ്ങളും മങ്ങിപ്പോകുന്നത് കാണേണ്ടിവരുമ്പോള്‍ ദുഃഖം തോന്നാറുണ്ട്. പുകയില ഉപഭോഗം കുറയാനും അതുവഴി രോഗസാധ്യത കുറയ്ക്കാനും ഈ തീരുമാനത്തിലൂടെ സാധിക്കും. സിഗററ്റിന്റെ നികുതി വര്‍ധനവിന്റെ മൂന്നു ശതമാനം ക്യാന്‍സര്‍ സുരക്ഷക്കായി ഉപയോഗിക്കാനുള്ള തീരുമാനത്തേയും അദ്ദേഹം സ്വാഗതം ചെയ്തു.


സിഗററ്റിന്റെ നികുതി 30 ശതമാനമാക്കി വര്‍ധിപ്പിച്ചതിലൂടെ പൊതുജനാരോഗ്യരംഗത്ത് കേരളം വീണ്ടും മുന്നിലാണെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണെന്നും ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഇത് അനുകരണീയമായ മാതൃകയാണെന്നും ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിക്കു കീഴിലുള്ള അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസിന്റെ മേധാവിയും പ്രൊഫസറുമായ ഡോ. കെ.ആര്‍.തങ്കപ്പന്‍ പറഞ്ഞു.

സിഗററ്റിന്റെ നികുതി 22 ശതമാനത്തില്‍ നിന്ന് 30 ശതമാനത്തിലേക്ക് വര്‍ധിപ്പിച്ചതോടെ ഇക്കാര്യത്തില്‍ ദക്ഷിണേന്ത്യയില്‍ കേരളം മുന്‍പന്തിയിലെത്തിയിരിക്കുകയാണ്. കഴിഞ്ഞ കേരള ബജറ്റിലാണ് സിഗററ്റിന്റെ നികുതി 20ല്‍ നിന്ന് 22 ശതമാനമാക്കി വര്‍ധിപ്പിച്ചത്.

പുകയില ഉപഭോഗം കുറയ്ക്കാനുള്ള സര്‍ക്കാരിന്റെ ലക്ഷ്യമാണ് നികുതി വര്‍ധനവിലൂടെ പ്രകടമാകുന്നതെന്ന് റീജണല്‍ ക്യാന്‍സര്‍ അസോസിയേഷന്‍ മുന്‍ ഹോണററി സെക്രട്ടറി ശ്രീ പി. ജനാര്‍ദ്ദന അയ്യര്‍ പറഞ്ഞു. ഇന്ത്യയിലെ പുകയില നിയന്ത്രണ നിയമമായ കോട്പ 2003ന്റെ നടപ്പാക്കലും നികുതി വര്‍ധനവും ഒത്തുചേരുമ്പോള്‍ ഈ രോഗഭാരത്തെ താഴോട്ടുകൊണ്ടുവരാന്‍ തീര്‍ച്ചയായും സാധിക്കും. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവരെ ഏറെ ദോഷകരമായി ബാധിക്കുന്ന ബീഡിക്കു കൂടി നികുതി ഈടാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കഴിഞ്ഞ ആറു പതിറ്റാണ്ടായി പുകയില നിയന്ത്രണ രംഗത്തു പ്രവര്‍ത്തിക്കുന്ന ശ്രീ. അയ്യര്‍ അഭ്യര്‍ഥിച്ചു.

ബീഡിയുടെ ഉപയോഗം കേരളത്തിലെ പുരുഷന്മാരില്‍ അര്‍ബുദബാധ വര്‍ധിക്കാനുള്ള പ്രധാനകാരണമാണെന്ന് പഠനങ്ങളില്‍ വ്യക്തമായിട്ടുള്ളതാണ്. പക്ഷേ, കേരളത്തിലിപ്പോഴും ബീഡി നികുതിരഹിത ഉല്‍പന്നമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Thiruvananthapuram, Kerala, Goverment, Oommen Chandy, CM, Liquor, India, Increase in cigarette taxes welcome

Post a Comment