Follow KVARTHA on Google news Follow Us!
ad

മനുഷ്യക്കടത്ത്: നാലുപേരെ സി ബി ഐ അറസ്റ്റ് ചെയ്തു

നെടുമ്പാശേരി വിമാനത്താവളം വഴിയുള്ള മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് നാലുപേരെNedumbassery Airport, Kochi, Raid, CBI, Woman, Passengers, Case, Kerala,
നെടുമ്പാശേരി: (www.kvartha.com 18.09.2014)നെടുമ്പാശേരി വിമാനത്താവളം വഴിയുള്ള മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് നാലുപേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. കേസില്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ച കൊടുങ്ങല്ലൂര്‍, ചാവക്കാട് സ്വദേശികളായ കബീര്‍, മനീഷ്, സുധര്‍മന്‍, അനില്‍കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളുടെ വീടുകളില്‍ റെയ്ഡ് നടന്നുവരികയാണ്.

ട്രാവല്‍ ഏജന്‍സികള്‍ക്കും എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്കും ഇടയില്‍ കണ്ണികളായി പ്രവര്‍ത്തിച്ചവരാണ് അറസ്റ്റിലായവര്‍. സസ്‌പെന്‍ഷനിലുളള ഒരു ഡിവൈ.എസ്.പിയേയും അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. പ്രതികളെ വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് കോടതിയില്‍ ഹാജരാക്കും. നേരത്തേ രണ്ട് തവണ  ചോദ്യം ചെയ്ത ഡിവൈ.എസ്.പിയെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന്  സി ബി ഐ നിര്‍ദേശിച്ചിട്ടുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളം കേന്ദ്രീകരിച്ച് ഗള്‍ഫ് രാജ്യങ്ങളിലേക്ക് സ്ത്രീകള്‍ ഉള്‍പെടെയുള്ളവരെ കടത്തിയതുമായി ബന്ധപ്പെട്ട നാല് കേസുകളാണ് സിബിഐ അന്വേഷിക്കുന്നത്.

കേസില്‍ പ്രതികളായവരുടേയും പ്രതികളെന്ന് സംശയിക്കുന്നവരുടേയും  വീടുകളിലും മറ്റുമായി  22 ഇടങ്ങളില്‍ സി.ബി.ഐ നടത്തിയ റെയ്ഡില്‍   കിട്ടിയ രേഖകള്‍ വിശദമായി പരിശോധിച്ചപ്പോഴാണ് പ്രതികളുമായി  ബന്ധം സ്ഥാപിച്ചിരുന്ന ഇടനിലക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ഇടനിലക്കാരില്‍ നിന്നും വിമാനത്താവളം വഴി മനുഷ്യക്കടത്ത് നടത്താന്‍ വേണ്ടി പണം കൈപ്പറ്റിയ  ഉദ്യോഗസ്ഥരെ കുറിച്ചുള്ള  വിവരവും ലഭിച്ചിട്ടുണ്ട്. അനധികൃതമായി യാത്രക്കാരെ കടത്തിവിട്ട കേസും അനാശാസ്യത്തിനായി സ്ത്രീകളെ ഗള്‍ഫിലേക്ക് കടത്തികൊണ്ടുപോകാന്‍ കൂട്ടുനിന്ന കേസും വെവ്വേറെയായാണ് സി.ബി.ഐ രജിസ്റ്റര്‍ ചെയ്തിട്ടുളളത്.

Four arrested in Nedumbassery human trafficking case, Nedumbassery Airport, Kochi, Raid,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
നായന്മാര്‍മൂലയില്‍ ലോറിയിടിച്ച് പരിക്കേറ്റ മധ്യവയസ്‌ക്കന്‍ മരിച്ചു

Keywords: Four arrested in Nedumbassery human trafficking case, Nedumbassery Airport, Kochi, Raid, CBI, Woman, Passengers, Case, Kerala.

Post a Comment