Follow KVARTHA on Google news Follow Us!
ad

പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ കുത്തിക്കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം

പ്രണയാഭ്യര്‍ത്ഥന നിരസിച്ച കോളജ് വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്നpalakkad, Court, Complaint, Police Station, Threatened, Police, Father, Kerala,
പാലക്കാട്: (www.kvartha.com 18.09.2014)പ്രണയാഭ്യര്‍ത്ഥന നിരസിച്ച കോളജ് വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതിക്ക് ജീവപര്യന്തം തടവ്. തേമ്പാറമട സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ഷാജഹാനെയാണ് പാലക്കാട് ഒന്നാം ക്ലാസ് അതിവേഗ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. തടവിന് പുറമേ 50,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.

2009 ഓഗസ്റ്റ് 19 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കഞ്ചിക്കോട് ചുള്ളിമടയിലെ സ്വകാര്യ കോളജില്‍ ഒന്നാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിനിയായിരുന്ന കണക്കമ്പാറ തച്ചാട്ടുകളം മുകുന്ദന്റെ മകള്‍ അഞ്ജുഷ (18) യെയാണ് ഷാജഹാന്‍ കൊലപ്പെടുത്തിയത്. അഞ്ജുഷയെ പ്രണയാഭ്യര്‍ത്ഥനയുമായി ഷാജഹാന്‍ നിരന്തരം സമീപിച്ചിരുന്നു. അഞ്ജുഷ ഷാജഹാന്റെ ഉപദ്രവത്തെ കുറിച്ച് വീട്ടില്‍ പറയുകയും ഒടുവില്‍ ഉപദ്രവം സഹിക്കാന്‍ വയ്യാതായതോടെ മഞ്ജുഷയും പിതാവും സ്റ്റേഷനില്‍ ഇതുസംബന്ധിച്ച പരാതി നല്‍കുകയും ചെയ്തിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഷാജഹാന് പലതവണ താക്കീത് നല്‍കി വിട്ടയച്ചിരുന്നു.

കൂട്ടുകാരികള്‍ക്കൊപ്പം കോളജ് വിട്ട്  വീട്ടിലേക്ക് മടങ്ങുകയായിരുന്ന അഞ്ജുഷയെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ ഷാജഹാന്‍ മഞ്ജുഷയോട് പ്രണയാഭ്യര്‍ത്ഥന നടത്തി. എന്നാല്‍  ഇത് നിരസിച്ചതോടെ മഞ്ജുഷയുടെ വയറ്റിലും കഴുത്തിലും ചെത്താനുപയോഗിക്കുന്ന കത്തികൊണ്ട് പലതവണ കുത്തുകയായിരുന്നു. അഞ്ച് വര്‍ഷം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് പ്രതിയെ ശിക്ഷിച്ചിരിക്കുന്നത്. സംഭവത്തില്‍ സാക്ഷികളില്ലാത്തതിനാല്‍ കേസിന്റെ വിചാരണ നീളുകയായിരുന്നു. ഇതിനിടെ ഷാജഹാന്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക്   ശ്രമിച്ചിരുന്നു.

Palakkad, Court, Complaint, Police Station, Threatened,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Palakkad, Court, Complaint, Police Station, Threatened, Police, Father, Kerala.

Post a Comment