Follow KVARTHA on Google news Follow Us!
ad

വീണ്ടും ചൈനീസ് നുഴഞ്ഞുകയറ്റം

ന്യൂഡല്‍ഹി: (www.kvartha.com 18.09.2014) ഇന്ത്യയിലേയ്ക്ക് വീണ്ടും ചൈനീസ് സൈനീകരുടെ നുഴഞ്ഞുകയറ്റം. Prime Minister, Chinese Incursion, Ladak, Chinese army, Narendra Modi,
ന്യൂഡല്‍ഹി: (www.kvartha.com 18.09.2014) ഇന്ത്യയിലേയ്ക്ക് വീണ്ടും ചൈനീസ് സൈനീകരുടെ നുഴഞ്ഞുകയറ്റം. ലഡാക്കിലെ ചുമാര്‍ സെക്ടറിലാണ് നൂറോളം ചൈനീസ് സൈനീകര്‍ നുഴഞ്ഞുകയറിയത്. വ്യാഴാഴ്ച രാവിലെയായിരുന്നു ഇത്.

ചൈനീസ് സൈനീകരുടെ സാന്നിദ്ധ്യം ദൃശ്യമായതോടെ പ്രദേശത്ത് കൂടുതല്‍ സൈന്യത്തെ വിന്യസിച്ചതായി റിപോര്‍ട്ടുകള്‍ പറയുന്നു. ബുധനാഴ്ച ഇന്ത്യാ ചൈന അതിര്‍ത്തിയില്‍ ബ്രിഗേഡിയര്‍ തലത്തില്‍ ഫ്‌ലാഗ് മിറ്റിംഗ് നടന്നിരുന്നു. ചുഷൂലിലായിരുന്നു മീറ്റിംഗ് നടന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ നടക്കുന്ന രണ്ടാമത്തെ ഫ്‌ലാഗ് മീറ്റിംഗാണിത്.
 Prime Minister, Chinese Incursion, Ladak, Chinese army, Narendra Modi,
ദേശീയ സുരക്ഷ ഉപദേശ്ടാവ് അജിത് ഡോവല്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ചു. ബുധനാഴ്ച ഇന്ത്യ സന്ദര്‍ശനം നടത്തുന്ന ചൈനീസ് പ്രസിഡന്റിനോട് പ്രധാനമന്ത്രി മോഡി ചൈനീസ് സേനയുടെ കടന്നുകയറ്റത്തെക്കുറിച്ച് അറിയിച്ചുവെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കുന്ന വിവരം.

വ്യാഴാഴ്ച നടത്തുന്ന കൂടിക്കാഴ്ചയില്‍ ഈ വിഷയം വീണ്ടും ഉന്നയിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

SUMMARY: New Delhi: Ahead of Prime Minister Narendra Modi’s talks with Chinese president Xi Jinping in New Delhi, as many as 100 soldiers of Chinese People’s Liberation Army (PLA) reportedly made a fresh incursion into the Chumar sector in Ladakh on Thursday morning. Sources said that troops arrived from a hillock of Chumar area and strengthened its numbers to nearly 350.

Keywords: Prime Minister, Chinese Incursion, Ladak, Chinese army, Narendra Modi,

Post a Comment