Follow KVARTHA on Google news Follow Us!
ad

ഫലസ്തീന്‍ അനുകൂല ബാന്‍ഡ്: ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മൊയിന്‍ അലിക്കെതിരെ അന്വേഷണം

ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിവസം കയ്യില്‍ ഫലസ്തീന്‍ അനുകൂല ബാന്‍ഡ് Pakistan, England, Cricket Test, Message, ICC, World,
ലണ്ടന്‍: (www.kvartha.com 29.07.2014) ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിവസം കയ്യില്‍ ഫലസ്തീന്‍ അനുകൂല ബാന്‍ഡ് ധരിച്ചതിന് ഇംഗ്ലണ്ട് താരം മൊയിന്‍ അലിക്കെതിരെ അന്താരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ അന്വേഷണം ആരംഭിച്ചു.

ഐസിസി അച്ചടക്ക നിയമങ്ങള്‍ക്ക് നിരക്കാത്തതാണ് മൊയീന്‍ അലിയുടെ നടപടിയെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.  സതാംപ്റ്റണ്‍ ടെസ്റ്റിനിടെ 'സേവ് ഗാസ, ഫ്രീ ഫലസ്തീന്‍' എന്നീ സന്ദേശങ്ങളുള്ള ബാന്‍ഡുമായാണ്  മൊയിന്‍ അലി കളിക്കളത്തിലിറങ്ങിയത്. പാകിസ്ഥാന്‍ വംശജനും 27കാരനുമായ മൊയീന്‍ അലി  കഴിഞ്ഞ ആഴ്ച ഫലസ്തീനില്‍ ദുതിമനുഭവിക്കുന്നവര്‍ക്ക് വേണ്ടി ഫണ്ട് പിരിക്കുന്നതിന്റെ ചിത്രങ്ങളും ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്നും റിപോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്നും ഐസിസി വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമോ വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡോ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ കൂട്ടാക്കിയിട്ടില്ല. ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ 12 റണ്‍സ് നേടിയ മൊയീന്‍ അലി 42 മിനിറ്റാണ് ക്രീസിലുണ്ടായിരുന്നത്.

അതിനിടെ കോമണ്‍വെല്‍ത്ത് ഗെയിംസ് മത്സരത്തിനിടെ ഫലസ്തീന്‍ അനുകൂല സന്ദേശങ്ങളെഴുതിയ ഗ്ലൗസ് ധരിച്ചതിന്  മലേഷ്യന്‍ സൈക്ലിംഗ് താരം അസീസുല്‍ഹസ്‌നി അവാംഗിനെ കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍ താക്കീത് ചെയ്തിരുന്നു.

 Pakistan, England, Cricket Test, Message, ICC, World.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Pakistan, England, Cricket Test, Message, ICC, World.

إرسال تعليق