Follow KVARTHA on Google news Follow Us!
ad

ടീ ഷര്‍ട്ടില്‍ മൊബൈല്‍ഫോണ്‍ പ്രിന്റു ചെയ്യുന്ന വിദ്യയുമായി ശാസ്ത്രജ്ഞര്‍

ടീഷര്‍ട്ടില്‍ മൊബൈല്‍ ഫോണ്‍ ഘടിപ്പിക്കാവുന്ന വിദ്യയുമായി ശാസ്ത്രജ്ഞര്‍ രംഗത്ത്. Researchers, Mobil Phone, Cancer, World,
സ്വിറ്റ്‌സര്‍ലാന്‍ഡ്: (www.kvartha.com 30.04.2014) ടീഷര്‍ട്ടില്‍ മൊബൈല്‍ ഫോണ്‍ ഘടിപ്പിക്കാവുന്ന വിദ്യയുമായി ശാസ്ത്രജ്ഞര്‍ രംഗത്ത്. ലോകത്തിലെ ആദ്യത്തെ സ്‌പേസര്‍ എന്ന നിലയില്‍  ഇത് അറിയപ്പെടും. കാര്‍ബണ്‍, ഗ്രാഫൈന്‍ കൊണ്ട് നിര്‍മിച്ച  നാനോസ്‌കെയില്‍ ലേസര്‍ ആണ് ഇത്.  ചെറിയ മൈക്രോചിപ്പുകളാക്കി വസ്ത്രങ്ങളില്‍ ഇവ പ്രിന്റ് ചെയ്യുന്നു.

Your T-shirt’s ringing: Telecommunications in the spaser age, Researchers,അതേസമയം മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള സംവിധാനവും ഇതിലുണ്ട്. മൊണാഷ് യൂണിവേഴ്‌സിറ്റി ശാസ്ത്രജ്ഞരാണ് വിദ്യ കണ്ടെത്തിയത്.

കാര്‍ബണ്‍, ഗ്രാഫെയ്ന്‍ എന്നിവ കൊണ്ട് നിര്‍മിച്ചതിനാല്‍ ഇവയ്ക്ക് ഭാരം വളരെ കുറവായിരിക്കും. മാത്രമല്ല സ്റ്റീലിനേക്കാള്‍ ഉറപ്പുള്ളതുമായിരിക്കുമെന്ന് ശാസ്ത്രജ്ഞര്‍ ഉറപ്പുനല്കുന്നു.

ഇത് പ്രചാരത്തിലിറങ്ങുന്നതോടെ മൊബൈല്‍ഫോണുകള്‍ ഇനി മുതല്‍ കൈയില്‍
കൊണ്ടുനടക്കാതെ വസ്ത്രത്തില്‍ പ്രിന്റ് ചെയ്യാന്‍ കഴിയും. അതേസമയം, കാന്‍സര്‍ സെല്ലുകളെ നശിപ്പിക്കാനും സ്‌പേസര്‍ ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞര്‍.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Your T-shirt’s ringing: Telecommunications in the spaser age, Researchers, Mobil Phone, Cancer, World.

Post a Comment